PalakkadKeralaNattuvarthaLatest NewsNews

എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

ഒറ്റപ്പാലം സ്വദേശിയായ ഈസ്റ്റ് ഒറ്റപ്പാലം പളളിത്താഴത്തേല്‍ വീട് ആഷിഫ് (23) ആണ് അറസ്റ്റിലായത്

പാലക്കാട്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഒറ്റപ്പാലം സ്വദേശിയായ ഈസ്റ്റ് ഒറ്റപ്പാലം പളളിത്താഴത്തേല്‍ വീട് ആഷിഫ് (23) ആണ് അറസ്റ്റിലായത്.

പാലക്കാട് ഡാന്‍സാഫ് സ്ക്വാഡും ആലത്തൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. നാല് ഗ്രാം എംഡിഎംഎ തൃപ്പാളൂരില്‍ വെച്ച്‌ ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

Read Also : ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗ്യചിഹ്നമായി സർക്കാർ തിരഞ്ഞെടുത്തത് വിള നശിപ്പിക്കുന്ന അണ്ണാനെ: വിമർശനം

പാലക്കാട് ജില്ല പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നിര്‍ദ്ദേശ പ്രകാരം ആലത്തൂര്‍ ഡിവൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button