Latest NewsNewsIndia

‘മാസശമ്പളം അഞ്ചുലക്ഷം രൂപ, സഞ്ചരിക്കാൻ 10 കോടിയുടെ കാർ’: ഇന്ത്യൻ രാഷ്ട്രപതിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിനെ തിരഞ്ഞെടുത്തു. രാജ്യത്തെ ആദ്യ ഗോത്രവർഗക്കാരിയായ രാഷ്ട്രപതിയാണ് അവർ. ഇന്ത്യൻ രാഷ്ട്രപതിക്ക് ലഭിക്കുന്ന ശമ്പളവും സുരക്ഷാ സംവിധാനങ്ങളും എന്തൊക്കെയെന്ന് നോക്കാം:

ശമ്പളം

പ്രതിമാസം അഞ്ചുലക്ഷം രൂപയാണ് ലഭിക്കുക. രാജ്യത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്. നേരത്തെ 1,50,000 രൂപയായിരുന്നു രാഷ്ട്രപതിയുടെ ശമ്പളം. ഇത് പിന്നീട് പ്രതിമാസം 5,00,000 രൂപയായി വർധിപ്പിക്കുകയായിരുന്നു. മറ്റ് അലവൻസുകൾ ശമ്പളത്തിൽ ചേർക്കുന്നില്ല.

താമസം

ഇന്ത്യൻ രാഷ്ട്രപതി താമസിക്കുന്നത് രാഷ്ട്രപതി ഭവനിലാണ്. പ്രസിഡൻറ് എസ്റ്റേറ്റ്, ന്യൂഡൽഹി, ഡൽഹി 110004 എന്നായിരിക്കും ദ്രൗപതി മുർമുവിന്റെ ഔദ്യോഗിക വിലാസം. 1929-ൽ ഇന്ത്യയുടെ വൈസ്രോയി എന്ന നിലയിലാണ് രാഷ്ട്രപതി ഭവൻ നിർമ്മിച്ചത്. രാഷ്ട്രപതി ഭവനിൽ അതിഥി മുറികളും മറ്റ് ഓഫീസുകളും ഉൾപ്പെടുന്ന 340 മുറികളാണുള്ളത്. വളരെ വലിയ പൂന്തോട്ടങ്ങളും ഉണ്ട്.

ഔദ്യോഗിക വാഹനം

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള കാർ ഉണ്ടാകും. മെഴ്‌സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ്-പ്രത്യേകം രൂപകല്പന ചെയ്ത ഈ വാഹനത്തിന് വെടിവെപ്പ്, ബോംബ് സ്ഫോടനം, വിഷവാതകാക്രമണം എന്നിവ തരണം ചെയ്യാൻ സംവിധാനമുണ്ട്. ഇതിന് ലൈസൻസ് പ്ലേറ്റ് ഇല്ല. മെഴ്‌സിഡസ് മെയ്ബാക്ക് എസ്600 പുൾമാൻ ഗാർഡിലായിരിക്കും മുർമു ഇനി യാത്ര ചെയ്യുക. 10 കോടിയോളമാണ് ഇതിന്റെ വില.

സുരക്ഷ

ഇന്ത്യൻ സായുധ സേനയുടെ എലൈറ്റ് യൂണിറ്റായ രാഷ്ട്രപതിയുടെ അംഗരക്ഷകൻ പ്രസിഡന്റിനെ എപ്പോഴും സംരക്ഷിക്കുന്നു. ഇവരിൽ ഭൂരിഭാഗവും മൂന്ന് സായുധ സേനകളിൽ നിന്നുള്ളവരാണ്. ഉന്നത സൈനികരാണ് സുരക്ഷാ ഉദ്യോഗസ്ഥരായി നിലകൊള്ളുന്നത്.

വിരമിക്കൽ ആനുകൂല്യങ്ങൾ

ഒരു പ്രസിഡന്റിന് വിരമിച്ച ശേഷം പ്രതിവർഷം കുറഞ്ഞത് 1.5 ലക്ഷം രൂപ പെൻഷൻ ലഭിക്കും. രാഷ്ട്രപതിയുടെ പങ്കാളിക്ക് പ്രതിമാസം 30,000 രൂപ ലഭിക്കും. അവർക്ക് താമസിക്കാൻ വാടക രഹിത ബംഗ്ലാവും ലഭിക്കും. അഞ്ച് പഴ്‌സണൽ സ്റ്റാഫ്. ശമ്പളത്തിന് പുറമെ ഇവരുടെ ചെലവിലേക്ക് വർഷം 60,000 രൂപ. ആജീവനാന്ത ചികിത്സ സൗജന്യമായിരിക്കും. യാത്രയും സൗജന്യമായിരിക്കും (വിമാന/തീവണ്ടി).

shortlink

Related Articles

Post Your Comments

Related Articles


Back to top button