Latest NewsSaudi ArabiaNewsInternationalGulf

അടുത്ത വർഷം മുതൽ എല്ലാ വിദഗ്ധ തൊഴിലാളികൾക്കും ലൈസൻസ് നിർബന്ധം: അറിയിപ്പുമായി സൗദി

റിയാദ്: എല്ലാ വിദഗ്ധ തൊഴിലാളികൾക്കും അടുത്ത വർഷം ജൂൺ ഒന്നു മുതൽ വാണിജ്യ മേഖലയിൽ ജോലി ചെയ്യാനുള്ള ലൈസൻസ് ഉണ്ടായിരിക്കണമെന്ന് സൗദി അറേബ്യ. മുനിസിപ്പൽ റൂറൽ അഫയേഴ്‌സ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമങ്ങൾ സാധൂകരിക്കുന്ന കോടതി നിലപാട് ആശങ്കയുണർത്തുന്നു: വനിതാ കമ്മീഷൻ

81 പ്രഫഷനുകളിലുടനീളം പ്രഫഷണൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ നൽകാനാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. ബാലാഡി പ്ലാറ്റ്‌ഫോം വഴിയാണ് ലൈസൻസ് നൽകുകയും പുതുക്കുകയും ചെയ്യേണ്ടത്.

വിദഗ്ധ തൊഴിലാളികൾക്ക് അവരുടെ ജോലി നിർവഹിക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും അനുഭവപരിചയവും കഴിവും ലൈസൻസുകൾ നൽകുന്നതിൽ പരിശോധിക്കും. വാണിജ്യ ലൈസൻസുകൾ പുതുക്കുന്നതിനോ ഇഷ്യൂ ചെയ്യുന്നതിനോ കാലതാമസം വരുത്താതിരിക്കാൻ തൊഴിലാളികൾക്ക് പ്ലാറ്റ്‌ഫോമിലൂടെ എത്രയും വേഗം ലൈസൻസ് നൽകണമെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം വാണിജ്യ മേഖലയെയും നിക്ഷേപകരെയും പിന്തുണയ്ക്കുന്നതിനായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ പ്രഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാമിന്റെ സഹകരണത്തോടെയാണ് പുതിയ നടപടി.

Read Also: കാമവെറിയന്‍മാരെ തടയിടേണ്ട കോടതി സ്ത്രീയുടെ വസ്ത്രത്തേയും വസ്ത്രധാരണത്തേയും പഴിക്കുമ്പോള്‍ ഭയം തോന്നുന്നു:അഞ്ജു പാര്‍വതി

shortlink

Related Articles

Post Your Comments

Related Articles


Back to top button