KannurKeralaNattuvarthaLatest NewsNews

ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ

ടെമ്പിൾഗേറ്റ് സ്വദേശി സി.വി. അഫ്സലിനെയാണ് (35) തലശ്ശേരി പൊലീസ് പിടികൂടിയത്

തലശ്ശേരി: ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. ടെമ്പിൾഗേറ്റ് സ്വദേശി സി.വി. അഫ്സലിനെയാണ് (35) തലശ്ശേരി പൊലീസ് പിടികൂടിയത്.

Read Also : പോപ്പുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യം, സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം: കെ.സുരേന്ദ്രന്‍

ബുധനാഴ്ച ഉച്ചക്ക് കോട്ട പരിസരത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് ബ്രൗൺ ഷുഗർ കണ്ടെടുത്തത്. 10 മില്ലിഗ്രാം ബ്രൗൺ ഷുഗറാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

Read Also : മോദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമയം അതിക്രമിച്ചു: സീതാറാം യെച്ചൂരി

തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം. അനിലിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ഷെമി മോളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സി.പി.ഒമാരായ അനിൽ ആന്റണി, ജിജേഷ് കോപ്പായി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button