Latest NewsNewsBusiness

‘കീഡ്’: സംരംഭകത്വ മേഖലയിൽ വനിതകൾക്ക് സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കും

10 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി നവംബർ 15 മുതൽ 25 വരെയാണ് സംഘടിപ്പിക്കുന്നത്

സംരംഭകത്വ മേഖലയിൽ സ്ത്രീ സാന്നിധ്യം ഉറപ്പിക്കാൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ (കീഡ്) നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. സ്വയം സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് സമഗ്രമായ പരിശീലനമാണ് ഈ പദ്ധതിയിലൂടെ നൽകുക. വനിതകൾക്ക് ഈ പ്രോഗ്രാം തികച്ചും സൗജന്യമായാണ് സംഘടിപ്പിക്കുന്നത്.

10 ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടി നവംബർ 15 മുതൽ 25 വരെയാണ് സംഘടിപ്പിക്കുക. കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിപാടി. 18 വയസ് മുതൽ 50 വയസ് വരെയുള്ള സ്ത്രീകൾക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുക. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 5 മണി വരെയാണ് പരിശീലനം. www.kied.info വെബ്സൈറ്റ് മുഖാന്തരം അപേക്ഷ സമർപ്പിക്കാവുന്നതാണ്. നവംബർ 5 ആണ് അവസാന തീയതി.

Also Read: ‘പ്രണയപ്പക വലിയൊരു സാമൂഹ്യ പ്രശ്നം, പക്വതയില്ലായ്മ’: വിഷ്ണുപ്രിയയുടെ കുടുംബത്തെ സന്ദർശിച്ചുവെന്ന് കെ.കെ. ശൈലജ

കെ സ്വിഫ്റ്റ്, ടാക്സേഷൻ, ലൈസൻസുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ്, സംരംഭം തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ, ലഭ്യമായ സ്കീമുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button