Latest NewsNewsIndia

കാമുകനെക്കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ വിവാഹം കഴിപ്പിച്ച അമ്മ അറസ്റ്റില്‍

 

പൂനെ : കാമുകനെക്കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ വിവാഹം കഴിപ്പിച്ച അമ്മ അറസ്റ്റില്‍ . മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം, 28കാരനായ കാമുകനെ കൊണ്ടാണ് ഇവര്‍ മകളെ വിവാഹം കഴിപ്പിച്ചത്. കൂടാതെ കാമുകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും മകളെ അമ്മ നിര്‍ബന്ധിച്ചതായി പൊലീസ് പറഞ്ഞു. പോക്‌സോ നിയമപ്രകാരമാണ് 36കാരിയായ അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടി തന്റെ സുഹൃത്തിനോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു.

Read Also: വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് വിശദീകരണം തേടാൻ എ.ഐ.സി.സി

പെണ്‍കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവാണ് യുവാവ്. ഇവര്‍ക്കൊപ്പമാണ് യുവാവ് താമസിച്ചുവരുന്നത്. അഹമ്മദ് നഗറിലെ ഒരു ക്ഷേത്രത്തില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗത്തിനിരയാക്കിയെന്നും പൊലീസ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button