PalakkadLatest NewsKeralaNattuvarthaNews

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ത്ഥി​യെ മ​ർ​ദി​ച്ചെന്ന് പ​രാ​തി​ : പ്രതി പിടിയിൽ

അ​യ​ല്‍വാ​സി അ​ലി​യെ (57) തൃ​ത്താ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

കൂ​റ്റ​നാ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വി​ദ്യാ​ർത്ഥി​യെ മ​ർ​ദി​ച്ച പ​രാ​തി​യി​ല്‍ പ്ര​തി പൊലീസ് പിടിയിൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ല്‍വാ​സി അ​ലി​യെ (57) തൃ​ത്താ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്തി​ല്‍കു​ണ്ട് വീ​ട്ടി​ല്‍ മു​സ്ത​ഫ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഫാ​രി​സിനാ​ണ് (14)​ മ​ർ​ദ​ന​മേ​റ്റ​ത്.

Read Also : കോണ്‍ഗ്രസിലെ വിവാദങ്ങള്‍ ഞാന്‍ ഉണ്ടാക്കിയതല്ല, പ്രശ്‌നങ്ങളില്‍ ആരോടും അമര്‍ഷമില്ല: ഡോ.ശശി തരൂര്‍ എംപി

തൃ​ത്താ​ല മേ​ഴ​ത്തൂ​രി​ല്‍ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ദി​വ​സം രാ​വി​ലെ വി​ദ്യാ​ർ​ത്ഥി ഓ​ടി​ച്ച സൈ​ക്കി​ള്‍ ദേ​ഹ​ത്ത് ത​ട്ടി അ​ലി നി​ല​ത്തു​വീ​ണു. ഇ​തോ​ടെ അ​സ​ഭ്യം പ​റ​ഞ്ഞ് കു​ട്ടി​യു​ടെ ത​ല​ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മികച്ച കളിക്കാരുടെ കുറവ്, ഖത്തർ ലോകകപ്പിൽ ഞങ്ങൾ ജയിക്കാൻ ഒരു സാധ്യതയും കാണുന്നില്ല: ഡി ബ്രൂയ്‌ൻ

മ​ർ​ദ്ദന​മേ​റ്റ ഫാ​രി​സി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​വ​ഭ​വ​പ്പെ​ട്ടു. ത​ല​ക്ക് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ കു​ട്ടി​യാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടും അ​യ​ല്‍വാ​സി കൂ​ടി​യാ​യ അ​ലി മ​ർ​ദ്ദി​ച്ചു​വെന്ന് ര​ക്ഷി​താ​ക്ക​ള്‍ പരാതിയിൽ പ​റ​യു​ന്നു. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button