Latest NewsKeralaNews

തളിപറമ്പിൽ യുപി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം: 26 വിദ്യാർത്ഥികളെ പീഡിപിച്ചതായി പൊലീസ്, പ്രതി റിമാന്റിൽ

കണ്ണൂർ: കണ്ണൂർ തളിപറമ്പിൽ യുപി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. പ്രതിയായ സ്കൂള്‍ അധ്യാപകന്‍ ഫൈസൽ 26 വിദ്യാർത്ഥികളെ പീഡിപിച്ചതായി പൊലീസ് പറഞ്ഞു. 26 പേരും തളിപറമ്പ് പൊലീസിന് മൊഴി നൽകി. മലപ്പുറം സ്വദേശിയായ ഫൈസൽ റിമാന്റിലാണ്.

പതിവ് സ്കൂൾ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. പിന്നീട് ഇത് പൊലീസിനെ അറിയിച്ചു.

കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസൽ. കൊവിഡ് കാലത്തിന് ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button