KeralaLatest NewsArticleNewsWriters' Corner

അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ട ബാധ്യത ആർത്തവമുള്ള പെണ്ണുങ്ങൾക്കല്ല: 10 കോടി മെൻസ്ട്രൽകപ്പ് ചലഞ്ച്, പരിഹാസം

നവോത്ഥാനിപ്പിച്ച് നവോത്ഥാനിപ്പിച്ച് ഒടുവിൽ ആർത്തവം ഒരു വ്യാധി ആക്കി തീർക്കരുത്

കേരള സംസ്ഥാന ബജറ്റിനെ പരിഹസിച്ച് അഡ്വ. ശ്രീജിത്ത്‌ പെരുമന. മെൻസ്ട്രൽ കപ്പ് ബോധവത്കരണത്തിന് 10 കോടി വകയിരുത്തിയ സർക്കാർ മദ്യം.. ലോട്ടറി.., ഇത് മാത്രമല്ല അരി, വെള്ളം, കുടിൽ വസ്ത്രം എന്നൊക്കെ ചിലതുണ്ട് എന്ന് ഓർമ്മിക്കണമെന്നു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ശ്രീജിത്ത് പറയുന്നു.

read also: ‘മുലയൂട്ടാൻ ഇനി ഞങ്ങളെന്ത് ചെയ്യും?’: ധർമ്മ സങ്കടം തുറന്ന് പറഞ്ഞ് ട്രാൻസ് ദമ്പതികൾ സിയയും സഹദും

കുറിപ്പ് പൂർണ്ണ രൂപം

മെൻസ്ട്രൽ കപ്പ് സ്ത്രീകളെ സംബന്ധിച്ച് വളരെ ആശ്വാസകരമായ ഒരു സഹായി ആണ് എന്നതിലും അതിന് വ്യാപകമായ പ്രചരണം നൽകി അവബോധം സൃഷ്ടിക്കണം എന്നതിലൊന്നും തർക്കമില്ല എന്നാൽ…
ആർത്തവ അവധി പ്രഖ്യാപിച്ച് സ്ത്രീകളെ തീണ്ടാരി പുരയിൽ തളയ്ക്കാനും, ആർത്തവ സ്ത്രീകളുടെ കാലിന്റെ ഇടയിൽ പരിശോധന നടത്തി അയ്യപ്പന്റെ ബ്രഹ്മചര്യം സംരക്ഷിക്കാനും അതുവഴി സ്ത്രീകളെ നവോഥാനിപ്പിക്കാനും ശ്രമിക്കുന്ന സർക്കാർ മെൻസ്ട്രൽ കപ്പ് ബോധവത്കരണത്തിന് 10 കോടിയൊക്കെ വകയിരുത്തുന്നത് കാണുമ്പോൾ ശുദ്ധ അസംബന്ധമെന്ന് പറയാതെ വയ്യ.,

അയ്യപ്പൻ നിത്യബ്രഹ്മചാരി ആണെന്നും ആർത്തവമുള്ള സ്ത്രീകൾ അവിടെ പോയാൽ അയ്യപ്പന്റെ കന്യകാത്വം നഷ്ടപ്പെടുമെന്നും ബോധവത്കരണം നടത്താൻ ഒരു 25 കോടി വകയിരുത്തണമായിരുന്നു എന്നാണ് എന്റെ ഒരിത്. അയ്യപ്പന്റെ ബ്രഹ്മചര്യം കാത്തുസൂക്ഷിക്കേണ്ട ബാധ്യത ഈ നാട്ടിലെ ആർത്താവമുള്ള പെണ്ണുങ്ങൾക്കല്ല എന്ന് പരമോന്നത കോടതി എഴുതപ്പെട്ട വിധിയിലൂടെ പറഞ്ഞ നാടാണിത്.
അത് മാത്രമല്ല ആർത്തവത്തെ കവാടം കെട്ടി സുഖിപ്പിച്ചും, നവോഥാനിപ്പിച്ചും അവധി നൽകി തീണ്ടാരി പുരകളുണ്ടാക്കിയും ഒരുമാതിരി എല്ലാം നശിപ്പിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിക്കരുത്..

നവോത്ഥാനിപ്പിച്ച് നവോത്ഥാനിപ്പിച്ച് ഒടുവിൽ ആർത്തവം ഒരു വ്യാധി ആക്കി തീർക്കരുത്.
ആർത്തവ സമയത്ത് പ്രശ്നങ്ങളുള്ള സ്ത്രീകൾക്ക് liberal ആയി leave കൊടുക്കണം എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമം യുണ്ടായിരുന്നിടത്ത് നിന്ന് ആർത്തവ അവധി പ്രഖ്യാപിക്കൽ എന്ന ഉട്ടോപ്യൻ നടപടിയിലേക്ക് ആദ്യം പോയി. അതിനു മുൻപ് സുപ്രീംകോടതി വിധി ഉണ്ടായിട്ട് പോലും സ്ത്രീകളുടെ കാലിന്റെ ഇടയിലേക്ക് പരിശോധന നടത്തിയ ടീമാണ് ആർത്തവ അവധി പ്രഖ്യാപിച്ചത് എന്നത് കൂട്ടിവായിക്കാം..

ആർത്തവ പ്രശ്നങ്ങളുള്ള സമയത്ത് അവരുടെ Special leave ഒരിക്കലും നിഷേധിക്കരുത് എന്ന് order ആക്കിയാലും തീരാവുന്ന പ്രശ്നമേ ഉഉണ്ടായിരുന്നുള്ളൂ. അത് നവോത്ഥാനത്തിന്റെ പേരിലാക്കാൻ ആർത്തവ അവധി പ്രഖ്യാപിച്ചു.

ഇനി വെളുത്ത വാവ്, കറുത്ത വാവ് ഒക്കെ തിരിച്ചു വരുന്നത് ഭാവിയിൽ കാണാം.
ചില സ്ത്രീകൾ വെളുത്ത വാവ് കാർ ആണ്.
ചില സ്ത്രീകൾ കറുത്ത വാവ് കാർ ആണ്.

അങ്ങനെ നാട് മുഴുവൻ വാവ് ആഘോഷിക്കുന്ന കാഴ്ചകൾ ഭാവിയിൽ കാണാം.
പണ്ടൊക്കെ ആർത്തവം ആയാൽ അമ്പലങ്ങളിലും, അടുക്കളയിലും കയറാൻ പാടില്ല എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്,,, ഇപ്പോഴത് അടുക്കളയിലും, അമ്പലത്തിലും പിന്നെ #കുസാറ്റിലും യൂനിവേഴ്‌സിറ്റികളിലും എന്നതാക്കി നടപ്പിലാക്കുന്നതിനിടയിലാണ് 10 കോടി മെൻസ്ട്രൽ കപ്പ് ചലഞ്ച് എന്നതാണ് രസകരം

#വാൽ :- ലോക സമാധാനത്തിനു വേണ്ടിയും, ഉക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയേ ബോധവത്കരിക്കാനും 100 കോടി കേരള ബജറ്റിൽ വകയിരുത്താൻ തീരുമാനിച്ചെങ്കിൽ പോലും ആർക്കും അതിശയോക്തി വേണ്ട.
ആർത്തവം അഥവാ മെൻസസ്..,കപ്പ്.., മദ്യം.. ലോട്ടറി.., ഇത് മാത്രമല്ല അരി, വെള്ളം, കുടിൽ വസ്ത്രം എന്നൊക്കെ ചിലതുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്നു.
അഡ്വ ശ്രീജിത്ത്‌ പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button