KeralaLatest NewsNews

കല്യാണ വീട്ടിലെ മറ കെട്ടിയ അസമത്വത്തിന് ബദലായി ആർത്തവവും കറിവേപ്പിലയും കൊണ്ടുവന്ന മരപ്പാഴുകൾക്ക് സമർപ്പയാമി: അഞ്‍ജു

കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി അവിടെ ഉണ്ടെന്നും ഇപ്പോഴും ഇത് തുടരുന്നുണ്ടെന്ന നിഖിലയുടെ പ്രസ്താവനയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. നേരെ ചൊവ്വേ കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്‍ക്കുന്ന പി എച് ഡി ക്കാരായ ഹിന്ദു സ്ത്രീകള്‍ ആണ് കണ്ണൂരിലെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നതെന്ന പ്രസ്താവനയുമായി ആക്ടിവിസ്റ്റ് മൃദുല ദേവി രംഗത്തെത്തിയിരുന്നു.

ഇതിനിടെ, ‘ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതി പ്രവേശനം പാടില്ല എന്ന് പറയുന്നവര്‍ തന്നെ കറിവേപ്പില നുള്ളാന്‍ പറ്റില്ല എന്നൊക്കെ പറയുന്നത് കേള്‍ക്കുന്നു’ എന്ന് പരിഹസിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയും രംഗത്ത് എത്തി. ഇപ്പോഴിതാ, മൃദുലയുടെയും നിഖിലയെ വിമർശിക്കുന്നവരുടെയും പ്രസ്താവനകൾക്ക് മറുപടിയുമായി അഞ്‍ജു പാർവതി രംഗത്ത്. ട്രോൾ രൂപത്തിലാണ് അഞ്‍ജുവിന്റെ പരിഹാസം. നിഖിലയുടെ പശു ഇറച്ചിക്കൊതിക്ക് അന്ന് കയ്യടിച്ച ടീമുകൾ ചോദ്യം കേട്ട് അസഹിഷ്ണുതയോടെ, അമർഷത്തോടെ അലറിക്കൊണ്ട് ബീഡി ആഞ്ഞു വലിച്ചുവെന്ന് അഞ്‍ജു പാർവതി ഫേസ്‌ബുക്കിൽ കുറിച്ചു.

അഞ്‍ജു പാർവതിയുടെ ട്രോൾ പോസ്റ്റ്:

അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ, ആകാശനീലിമയിൽ നിഖിലയുടെ കണ്ണൂർ മോഡൽ മറ കെട്ടിയ ഭക്ഷണപ്പുരയിലെ അസമത്വം എന്തിനെന്ന ചോദ്യം അലയടിച്ചു. ! നിഖിലയുടെ പശു ഇറച്ചിക്കൊതിക്ക് അന്ന് കയ്യടിച്ച ടീമുകൾ ചോദ്യം കേട്ട് അസഹിഷ്ണുതയോടെ, അമർഷത്തോടെ അലറിക്കൊണ്ട് ബീഡി ആഞ്ഞു വലിച്ചു. നിഖിലയുടെ ചോദ്യത്തെ രണ്ടായി വലിച്ചു കീറി ചോര കുടിച്ചു സുഡാപ്പികൾ.. ഇടതുപക്ഷ പുരോഗമനവാദികൾക്ക് ഇന്ന് ജലദോഷമായിരുന്നു. അതോണ്ട് അവരാ ചോദ്യം കേട്ടില്ല. ഗുൽമോഹർ ചോട്ടിലെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ ആക്ടിവിസ്റ്റ് അമ്മായി ഫെമിനിച്ചി ചേച്ചിയോടായി ചോദിച്ചു – ” ഇനിയും നമുക്ക്, അതുവഴി ആർത്തവ ദിനങ്ങളിൽ പോകണ്ടേ , ഹിന്ദുമതത്തിൻ്റെ കറിവേപ്പില ചോട്ടിൽ പാട്രിയാർക്കിയുടെ ആനകളെയും തെളിച്ച് കൊണ്ട്? കല്യാണവീടുകളിലെ പിന്നാമ്പുറത്തെ മറ കെട്ടിയ അസമത്വത്തിന് ബദലായി ആർത്തവവും കറിവേപ്പിലയും ഹിന്ദു പാട്രിയാർക്കിയും കൊണ്ടുവന്ന മരപ്പാഴുകൾക്ക് സമർപ്പയാമി!

shortlink

Related Articles

Post Your Comments

Related Articles


Back to top button