KeralaLatest NewsNews

‘ഇനി ഇവിടേക്ക് മടങ്ങിവരില്ലെന്ന് അസ്മിയ പറഞ്ഞു’:കൂട്ടുകാരികൾ പറയുന്നതിങ്ങനെ,അസ്മിയയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിൽ 17കാരി അസ്മിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണവുമായി പോലീസ് മുന്നോട്ട്. അന്വേഷണത്തിന്റെ ഭാഗമായി കോളേജിലെയും ഇതേ വളപ്പിലുള്ള മതപഠനശാലയിലെയും അഞ്ച് ജീവനക്കാരിൽ നിന്നും പത്ത് വിദ്യാർത്ഥിനികളിൽ നിന്നും ബാലരാമപുരം പൊലീസ് മൊഴിയെടുത്തു. അസ്മിയയുടേത് ആത്മഹത്യ തന്നെ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ചെറിയ പെരു‍ന്നാളിന് വീട്ടിലേക്കു പുറപ്പെട്ടപ്പോൾ ഇനി ഇവിടേ‍ക്കു മടങ്ങി വരില്ലെന്ന് അസ്മിയ പറഞ്ഞതായി ചില പെൺകുട്ടികൾ പോലീസിനെ അറിയിച്ചു. ശനിയാഴ്‌ച വൈകിട്ടാണ് മതപഠന കേന്ദ്രത്തിൽ അസ്‌മിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ പോലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Also Read:കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റില്‍ 

സ്വകാര്യ വ്യക്തികളാണ് കോളജും മതപാഠശാലയും നടത്തുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. സംഭവം വിവാദമായതോടെ, ആരോപണ വിധേയമായ കോളജിന് ബാലരാമപുരത്തെ മുസ്‌ലിം ജമാഅത്തുകളുമായോ മദ്രസകളുമായോ പള്ളികളുമായോ ബന്ധമില്ലെന്നും സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതെന്നും വിവിധ ജമാഅത്ത് ഭാരവാഹികൾ അറിയിച്ചതായും റിപ്പോർട്ടുണ്ട്.

ഇക്കഴിഞ്ഞ നോമ്പ് സമയത്ത് ഒരുമാസം അവധിക്ക് വീട്ടിൽ വന്ന വിദ്യാർത്ഥി തുടർന്ന് സ്ഥാപനത്തിൽ പഠിക്കാൻ പോകുന്നില്ലെന്നും അവിടെ കാര്യങ്ങൾ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും മാതാപിതാക്കളെ അറിയിച്ചെങ്കിലും മകളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി വീണ്ടും അവിടേക്ക് തന്നെ അയക്കുകയായിരുന്നു വീട്ടുകാർ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ മകൾ കരഞ്ഞുകൊണ്ട് തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് മാതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. തുടർന്ന് മാതാവ് സ്ഥലത്തെത്തിയെങ്കിലും, മരണപ്പെട്ട നിലയിൽ ആയിരുന്നു മകളെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button