KeralaLatest NewsNews

അരിക്കൊമ്പന്റെ കഴുത്തില്‍ ആ റേഡിയോ കോളര്‍ ഇല്ലായിരുന്നെങ്കില്‍ ‘എനക്ക് അറിയില്ല ‘എന്ന സ്ഥിരം ഡയലോഗ് കാച്ചാമായിരുന്നു

അരിക്കൊമ്പന്റെ കഴുത്തില്‍ ആ റേഡിയോ കോളര്‍ ഇല്ലായിരുന്നെങ്കില്‍ 'എനക്ക് അറിയില്ല 'എന്ന സ്ഥിരം ഡയലോഗ് കാച്ചാമായിരുന്നു, ഇതിപ്പോ വല്ലാത്ത ചതിയായിപ്പോയി: അഞ്ജു പാര്‍വതി

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി അരിക്കൊമ്പനും നാടുകടത്തലും ദൗത്യ സംഘവും എല്ലാം കൂടി അരങ്ങ് തകര്‍ക്കുകയാണ്. അരിക്കൊമ്പന്റെ കാര്യത്തില്‍ ഹൈക്കോടതി വരെ ഇടപെട്ടു. ആന ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതോടെ ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ റിസര്‍വ് വനമേഖലയിലേയ്ക്ക് നാടുകടത്തുകയായിരുന്നു. അത് മാത്രമല്ല കൊമ്പന്റെ കഴുത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന സിഗ്നലുകള്‍ അനുസരിച്ച് അരിക്കൊമ്പന്റെ നീക്കങ്ങളും അറിയാം. ഇപ്പോള്‍ ഈ റേഡിയോ കോളര്‍ കേരള വനം വകുപ്പിന് വലിയ തലവേദനയായെന്നാണ് എഴുത്തുകാരി അഞ്ജു പാര്‍വതി പറയുന്നത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അവര്‍ ഹാസ്യരൂപേനെ അവതരിപ്പിച്ചിരിക്കുന്നത്.

അരിക്കൊമ്പന്റെ കഴുത്തില്‍ ആ റേഡിയോ കോളര്‍ ഇല്ലായിരുന്നെങ്കില്‍ ‘എനക്ക് അറിയില്ല ‘എന്ന സ്ഥിരം ഡയലോഗ് കാച്ചാമായിരുന്നു, ഇതിപ്പോ വല്ലാത്ത ചതിയായിപ്പോയെന്നാണ് അഞ്ജു പാര്‍വതി ഹാസ്യരൂപേനെ പറയുന്നത്.

Read Also: രണ്ട് സെഡാൻ മോഡലുകളുടെ വില ഉയർത്താനൊരുങ്ങി ഹോണ്ട, മോഡലുകൾ ഏതൊക്കെ എന്നറിയാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..


‘അരിക്കൊമ്പന്റെ കഴുത്തില്‍ ആ റേഡിയോ കോളര്‍ ഇല്ലായിരുന്നെങ്കില്‍ ‘എനക്ക് അറിയില്ല ‘എന്ന സ്ഥിരം ഡയലോഗ് എങ്കിലും കാച്ചാമായിരുന്നു ??????
ഇതിപ്പോ…തല്കാലം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെ വെള്ളം കുടിപ്പിച്ച തമിഴ്‌നാടിന് കേരളം കൊടുത്ത പണി എന്ന് കാച്ചാന്‍ ക്യാപ്സ്യൂള്‍ ഫാക്ടറികളോട് പറയൂ’..

shortlink

Related Articles

Post Your Comments

Related Articles


Back to top button