IdukkiKeralaNattuvarthaLatest NewsNews

ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ വൈകുന്നു: ഓഗസ്റ്റ് 19 കോണ്‍ഗ്രസ് ഹര്‍ത്താല്‍!!

എല്‍ഡിഎഫ് ജില്ലാ നേതൃത്വം ജനങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ്

തൊടുപുഴ: ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഓഗസ്റ്റ് 19നാണ് കോണ്‍ഗ്രസ് നടത്തുന്ന ഹര്‍ത്താല്‍. 16ന് ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ചും നടത്തും.

ചെറുതോണിയില്‍ ഡിസിസി പ്രസിഡൻ്റ് സിപി മാത്യുവിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസിസി നേതൃയോഗമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. 1964, 1993 ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക, നിര്‍മ്മാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

read also: നിങ്ങളുടെ നിസ്സഹയാവസ്ഥയാണ് അവർ ചൂഷണം ചെയ്യുന്നത്: മുന്നറിയിപ്പുമായി അധികൃതർ

കഴിഞ്ഞ ഏഴ് വര്‍ഷമായി ഇടുക്കിയിലെ കര്‍ഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇടതു സര്‍ക്കാര്‍ എന്നും മൂന്നാര്‍ മേഖലയുടെ പേര് പറഞ്ഞ് 13 പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 2019 ഡിസംബര്‍ 17നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരം ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുവാനുള്ള ഒരു നീക്കവും ഇതുവരേയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കു പലവട്ടം നിവേദനം നല്‍കി, എല്‍ഡിഎഫ് ജില്ലാ നേതൃത്വം ജനങ്ങളെ വിഡ്ഢികളാക്കി കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button