Latest NewsNewsIndia

പാകിസ്ഥാനിലെ ഒന്പത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 100 ​​ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

 

പാകിസ്ഥാനിലെ ഒന്പത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 100 ​​ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് സ്ഥിരീകരണം. ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനൻ്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

 

ഓപ്പറേഷൻ സിന്ദൂര് ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറൽ രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും ഭീകരമായ അവരുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ സിന്ദൂര് വിഭാവനം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നൽകിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചുകൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്.

‘ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടത്. പല ഭീകരർക്കും പരിശീലനം നൽകിയ കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞു തകർത്തു. അജ്മൽ കസബ് ഉൾപ്പടെയുള്ളവർക്ക് പരിശീലനം നൽകുന്ന ക്യാമ്പുകൾ തകർത്തു. ഒന്പത് ഭീകര ക്യാമ്പുകൾ തകർത്തു. 100 ഓളം ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ കൊടുംഭീകരരും ഉൾപ്പെടുന്നു. വ്യോമസേന ഇതിൽ പ്രത്യേക പങ്കുവഹിച്ചു. നാവിക സേനയും ഭാഗമായി – അദ്ദേഹം വ്യക്തമാക്കി. ഐസി-814 വിമാനത്തിൻ്റെ ഹൈജാക്കർമാരും, പുൽവാമയിൽ ആക്രമണം നടത്തിയതും കൊല്ലപ്പെട്ടവരിൽ
ഉള്‍പ്പെട്ടിട്ടുണ്ട്’ , രാജീവ് ഗായ് വ്യക്തമാക്കി.

ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ കൊല്ലപ്പെട്ടുവെന്ന് എയർ മാർഷൽ എകെ ഭാരതി പറഞ്ഞു. ലക്ഷ്യങ്ങൾ വളരെ ശ്രദ്ധാപൂർവമാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button