
മുംബൈ: ഭക്ഷണം പാകം ചെയ്ത് നല്‍കാത്തതിൽ ദേഷ്യം തോന്നിയ 25 കാരന്‍ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലാണ് സംഭവം. മെയ് 24ന് രാത്രിയിലാണ് സംഭവം.
65കാരിയായ തിപാബായി പവാര തന്റെ മകന്‍ അവ്‌ലേഷിന് മീന്‍ കറി തയ്യാറാക്കി വെച്ച് ഉറങ്ങാന്‍ പോയി. എന്നാല്‍ മീന്‍ കറി നായ തട്ടിമറിച്ചിട്ടു. രാത്രി വീട്ടില്‍ വൈകിയെത്തിയ അവ്‌ലേഷ് ഭക്ഷണം കഴിക്കാന്‍ നോക്കിയപ്പോഴാണ് ഇത് കണ്ടത്. തുടർന്ന് ഉറങ്ങിക്കിടന്ന അമ്മയോട് വീണ്ടും ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ അത് ചെയ്തില്ല. മദ്യലഹരിയിലായിരുന്ന മകന്‍ അമ്മയുടെ തലയില്‍ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
Post Your Comments