KeralaLatest NewsNews

കാര്യവട്ടം കാമ്പസില്‍ വിദേശവിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതി : വകുപ്പ് മേധാവിക്ക് സസ്‌പെന്‍ഷന്‍ 

പീഡന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ്.എം.റാഫിയെ സസ്‌പെന്‍ഡ് ചെയ്യാനും വകുപ്പ് മേധാവി സ്ഥാനത്തുനിന്നു മാറ്റാനുമാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്

തിരുവനന്തപുരം : കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ വിദേശവിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വകുപ്പ് മേധാവിക്ക് സസ്‌പെന്‍ഷന്‍. ബംഗ്ലാദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്.

പീഡന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ്.എം.റാഫിയെ സസ്‌പെന്‍ഡ് ചെയ്യാനും വകുപ്പ് മേധാവി സ്ഥാനത്തുനിന്നു മാറ്റാനുമാണ് സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

വിദ്യാര്‍ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാമ്പസ് ഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.ശേഷം കഴിഞ്ഞ ദിവസം കൂടിയ സിന്‍ഡിക്കേറ്റില്‍ വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ പ്രത്യേക അജന്‍ഡയായി വിഷയം ചര്‍ച്ചചെയ്ത ശേഷം അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും വകുപ്പ് മേധാവി സ്ഥാനത്തുനിന്നു മാറ്റാനും തീരുമാനിക്കുകയായിരുന്നു.

മൂന്ന് വര്‍ഷം മുന്‍പാണ് സര്‍വകലാശാല എസ്.എം.റാഫിയെ അസോസിയേറ്റ് പ്രൊഫസറായി നേരിട്ടു നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button