Latest NewsIndia

എസ്.പി-ബി.എസ്.പി സഖ്യം കള്ളന്മാരുടെ കൂട്ടായ്മയാണെന്ന് ശിവ്പാല്‍ യാദവ്

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ സാമാജ്‌വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും നേതൃത്വത്തില്‍ രൂപം കൊണ്ട പുതിയ സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രഗ്തിശീല്‍ സമാജ് വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവ്.

പുതുതായി രൂപം കൊണ്ട സഖ്യം കള്ളന്‍മാരുടെ കൂട്ടായ്മയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ബന്ധു കൂടിയായ ശിവ്പാല്‍ യാദവ് നേരത്തെ പാര്‍ട്ടിക്കുള്ളിലെ പടല പിണക്കങ്ങളെ തുടര്‍ന്ന് സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയ വ്യക്തിയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും ശിവ്പാല്‍ യാദവ് വ്യക്തമാക്കി.

എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്തെ 80 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്ന് നേരത്തേ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button