Jobs & VacanciesLatest News

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കഴക്കൂട്ടം വനിതാ ഗവ.ഐ.ടി.ഐ. യിൽ താൽക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഫാഷൻ ഡിസൈൻ & ടെക്‌നോളജിയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഫാഷൻ ഡിസൈനിംഗ്/ടെക്‌നോളജിയിൽ ഉള്ള ഡിഗ്രിയും (നാല് വർഷക്കാലയളവ്) ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഫാഷൻ ഡിസൈനിംഗ്/ ടെക്‌നോളജിയിൽ ഉള്ള ഡിഗ്രിയും (മൂന്ന് വർഷക്കാലയളവ്) രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും/ ഫാഷൻ ഡിസൈനിംഗ്/ടെക്‌നോളജി CDDM(AICTE) യിൽ നിന്നുള്ള മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും/ ഫാഷൻ ഡിസൈനിംഗ്/ടെക്‌നോളജിയിലെ എൻ.ടി.സി./എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.

ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ/ മാനേജ്‌മെന്റിൽ ഉള്ള ഡിഗ്രി/ഹെൽത്ത്‌കെയർ മാനേജ്‌മെന്റിലുള്ള പി.ജി. ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും /അംഗീകൃത ബോർഡ്/ കൗൺസിലിൽ നിന്നും ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ/ ഹെൽത്ത്‌കെയർ മാനേജ്‌മെന്റിൽ ഉള്ള ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിലെ എൻ.ടി.സി./എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം നാളെ (ജനുവരി 30) ഉച്ചയ്ക്ക് രണ്ടിന് സ്ഥാപനത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2418317.

shortlink

Related Articles

Post Your Comments

Related Articles


Back to top button