KozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurCOVID 19PalakkadMalappuramKeralaNattuvarthaLatest NewsNewsIndia

സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു: പേരാമ്പ്രയിൽ 14 പോലീസുകാർക്ക് കൂടി കോവിഡ്

പേരാമ്പ്ര: സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നതായി റിപ്പോർട്ട്‌. പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് വീണ്ടും 8 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. എ​ട്ടു പോ​ലീ​സു​കാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്. ഇതോടെ മൊ​ത്തം 14 പേ​ര്‍​ക്കാണ് സ്റ്റേഷനില്‍ കോ​വി​ഡ് പോസിറ്റീവ് ആയത്. രോഗത്തിന്റെ തീവ്രതയും രോഗികളുടെ എണ്ണവും കൂടുന്നതോടെ പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനമിപ്പോൾ മന്ദഗതിയിലായിരിക്കുന്നു.

Also Read:അ​ഫ്​​ഗാന്റെ മ​ണ്ണ്​ താലിബാനിൽ നിന്ന് മോചിപ്പിക്കുമോ? സുരക്ഷ ഉത്​കണ്​ഠ പങ്കുവെച്ച്‌​ ഇന്ത്യ

സി​ഐ, മൂ​ന്ന് സബ് ഇന്‍സ്പെക്ടര്‍മാര്‍, സ്പെ​ഷ്യ​ല്‍ ബ്രാ​ഞ്ച് എ​സ്‌ഐ എ​ന്നി​വ​ര്‍ക്കാണ് ഇപ്പോള്‍ പേ​രാ​മ്പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോസിറ്റീവ് ആയത് . ക​ഴി​ഞ്ഞ ദി​വ​സം ആ​റു പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പോലീസുകാർക്കിടയിലെ കോവിഡ് വ്യാപനം ഉടൻ പിടിച്ചുകെട്ടാനാണ് അധികൃതർ ശ്രമിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ വീണ്ടും കോവിഡ് കേസുകൾ 30000 കടന്നു. രോഗം നിയന്ത്രിക്കാൻ സർക്കാരും അധികൃതരും ശ്രമിച്ചിട്ടും വീണ്ടും കേസുകൾ കൂടിക്കൊണ്ടേയിരിക്കുന്നതോടെ വലിയ പ്രതിസന്ധിയിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button