Latest NewsNewsParayathe VayyaPen VishayamNerkazhchakalPrathikarana VedhiReader's Corner

സ്ത്രീകള്‍ എന്തിനാണു ജോലിക്ക് പോകുന്നത്, അല്ലെങ്കില്‍ പോകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്  കലാ ഷിബു പറയുന്നതിങ്ങനെ

കലാ ഷിബു (കൗൺസലിംഗ് സൈക്കോളജിസ്റ്റ്)

അടുത്ത സ്നേഹിത അവൾക്കുണ്ടായ അനുഭവം പറയുക ആയിരുന്നു..
ജോലി ചെയ്തു ക്ഷീണിച്ചെത്തിയ അവളോട് ഭര്‍ത്താവ് പറയുക ആണ്, കൂട്ടുകാരനും ഭാര്യയും അടുത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയിട്ടുണ്ട്..
ഒന്നിച്ചു ഭക്ഷണം കഴിക്കാൻ വിളിച്ചു..
ശെരി , ഞാൻ ഒന്നു fresh ആയിട്ട് വരാമെന്നു അവൾ..

ഓ, അതൊന്നും വേണ്ട. അവർ കാത്തിരിക്കും , വേഗം വരൂ എന്ന് പറഞ്ഞു പെട്ടന്ന് തന്നെ ഹോട്ടലിൽ എത്തി. ചുറ്റും കൂടി തമാശ ഒക്കെ പറഞ്ഞു ഭക്ഷണം കഴിക്കവേ കൂട്ടുകാരനറെ ഭാര്യ;എവിടെയാ ഇപ്പോൾ ജോലി.
ജോലി ചെയ്യുന്ന സ്ഥലവും മറ്റു കാര്യങ്ങളും ഒക്കെ കേട്ടിട്ട്, അവസാനം അവരുടെ വക ഒരു കമന്റ്. ഭാര്തതാവ് നന്നായി അധ്വാനിക്കുന്നില്ലേ. ഇതിന്റെ ഒക്കെ വല്ല കാര്യോമുണ്ടോ..? ക്ഷീണിച്ചു കോലം കേട്ടല്ലോ..!!

ആ വാക്കുകളിലെ പുച്‌ഛം സഹിക്കാൻ വയ്യ..
പതിനായിരം റുപ്പിക കൊടുത്തു മിനുക്കിയ സ്വന്തം രൂപത്തെ പറ്റി ഇടയ്ക്കിടയ്ക്ക് പൊങ്ങച്ചം പറയുകയും ചെയ്യുന്നുണ്ട്..
കൊച്ചുങ്ങളെ പഠിപ്പിക്കുക..സ്കൂളിൽ കൊണ്ട് പോകുക…ഭര്‍ത്താവിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുക. കാശൊക്കെ അതിയാൻ ഉണ്ടാകുമല്ലോ. വീട്ടു ജോലിക്കു ആളുമുണ്ട്..! സ്വന്തം കാര്യം വീർപ്പിച്ചു കെട്ടി പറയുന്നതിന്റെ ഇടയ്ക്കു പിന്നെയും..
എന്നാലും വല്ല കാര്യോം ഉണ്ടോ..
ഈ ജോലിക്കു പോയി ആരോഗ്യം കളയേണ്ട..!!!!

ആ സ്ത്രീയോടുള്ള അമർഷം മുഴുവൻ സ്നേഹിത പറഞ്ഞു തീർത്തു. ഭര്‍ത്താവിന്റെ സ്വന്തം ആളുകളാണ്. തറുതല പറഞ്ഞാൽ വീടിനു പുറത്താണ്. സ്നേഹിതയുടെ ദേഷ്യം കണ്ടു ചിരി വന്നെങ്കിലും, സത്യത്തിൽ ഇതെനിക്കും ഒരുപാട് നേരിടുന്ന വിപത്താണ്..
എന്തിനാണ് ഇത്രയും കഷ്‌ടപ്പെടുന്നത്..?
സ്വന്തം ജില്ലയിൽ, കിട്ടുന്ന വല്ല ജോലിയും നോക്കിക്കൂടെ..? മറുപടി പറഞ്ഞു മടുത്തത് കൊണ്ട് ഇപ്പോൾ കേട്ട ഭാവം നടിക്കാറില്ല..
ഒറ്റ പുരുഷൻ പോലും ഈ ചോദ്യം സത്യത്തിൽ ചോദിക്കാറില്ല. അതാണ് ആശ്വാസം…

സ്ത്രീകളായ കൂട്ടുകാരോട്, സത്യത്തിൽ എന്തിനാണ് നമ്മൾ ജോലിക്കു പോകുന്നത്..?
വെറും സാമ്പത്തിക ലാഭം മാത്രമാണോ ലക്ഷ്യം? കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകരിൽ ചിലർ സ്വന്തം വീട്ടിൽ , അച്ഛനോ അമ്മയ്ക്കോ സഹോദരങ്ങൾക്കോ ഒരൽപം സഹായം ചെയ്യാൻ കഴിയുന്നില്ല എന്ന് സങ്കടം പറയാറുണ്ട്. കിട്ടുന്ന ക്യാഷ് അപ്പാടെ കെട്ട്യോനെ കണക്കു സഹിതം ഏൽപ്പിക്കും , പിന്നെ സ്വന്തം വീട്ടിൽ കൊടുക്കുന്ന കാര്യം ചോദിക്കാൻ പോലും ഭയം..! അതൊക്കെ ആൺ മക്കളുടെ കടമ അത്രേ. സഹോദരിക്കും ഭര്‍ത്താവിനും മക്കൾക്കും,, സഹോദരൻ സമ്മാനം കൊടുക്കണം. അമ്മാവന്റെ , സഹോദരന്റെ , അളിയന്റെ കടമ..

പക്ഷെ , സഹോദരി കൊടുക്കില്ല. കാരണം അതിനു ഭർത്താവു സമ്മതിക്കില്ല. തൊട്ടു മുന്നിൽ തന്നെ പല ജീവിതങ്ങൾ ഉണ്ട്..
കൂടെ പഠിച്ചവർ..ബന്ധങ്ങളിൽ ഉള്ളവർ..
ഉഴപ്പി നടന്ന പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും റാങ്കും ഗോൾഡ് മെഡലും ഒക്കെ പെട്ടിയിൽ വെച്ച് ഉദ്യോഗമേ വേണ്ട എന്ന് തീരുമാനിച്ചു ജീവിക്കുന്നവർ. ഉത്തരം ഒന്നേയുള്ളു. ഭര്‍ത്താവിനു നല്ല വരുമാനം ഉണ്ട്..
പഠിപ്പുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചത്,
ഉണ്ടാകുന്ന പിള്ളേരെ പഠിപ്പിക്കാൻ…!!! വിവാഹം കഴിഞ്ഞു ആ പത്രാസൊന്നും വേണ്ട..!!ശെരി..സന്തോഷം..
നിങ്ങളായി നിങ്ങളുടെ പാടായി…!!

പക്ഷെ ഉദ്യോഗം ആഗ്രഹിക്കുന്നവർ ഒക്കെ കാശിനു വേണ്ടി എന്ന് കരുതരുത്. വീട്ടമ്മ എന്ന പദവി വളരെ വളരെ വലുതാണ്..അതേ പോലെ തന്നെ മഹത്വം ആണ് ഉദ്യോഗസ്ഥർ ആയ വീട്ടമ്മമാരുടെയും നില..ആഗ്രഹമുള്ള ജോലി തിരഞ്ഞെടുക്കാനും അത് ആസ്വദിക്കാനും ഉള്ള അവകാശം എല്ലാവര്ക്കും ഉണ്ട്..

എന്നെ പോലെ ഉളള സാധാരണ സ്ത്രീകൾ തങ്ങളുടെ കാര്യങ്ങൾ പങ്കു വെയ്ക്കുമ്പോൾ ,
എപ്പോഴും പറയാറുണ്ട്..രണ്ടു മക്കൾ ഉള്ളവർ മൂന്ന് എന്ന് കരുതുക..ഒന്ന് ഉള്ളവർ രണ്ടു എന്ന് കരുതുക..ഇതൊരു കരുതൽ ആണ്..നാളെത്തേയ്ക്കുള്ള സ്വപ്നത്തിന്റെ…
വാർദ്ധക്യത്തിന്റെ പ്രശനങ്ങൾ അതിജീവിക്കാൻ …അല്ലെങ്കിൽ കടമ നിർവഹിക്കാൻ…സ്വന്തം വീട്ടുകാരെ സഹായിക്കാൻ ഉള്ള ബാധ്യത മകന് എന്ന പോലെ മകൾക്കും ഒരേ പോലെ ആണ്…

എല്ലാ ഭർത്താക്കന്മാരും ഒരേ പോലെ അല്ല..
ഭാര്യ വീട് സ്വന്തം പോലെ കരുതുന്നവരുടെ ഇടയിൽ അച്ചി വീട് , ഇങ്ങോട്ടു സഹായം ചെയ്യാനാണ്..ഭാര്യ തന്റേതായാൽ പിന്നെ അവളുടെ സമ്പാദ്യം തന്റേത് മാത്രം എന്ന നയം ..!! ആൺമക്കൾ ഉള്ള അമ്മമാർ വരുത്തി കൊടുക്കേണ്ട വകതിരിവാണ് അത്..സത്യത്തിൽ സ്ത്രീകൾക്ക് എന്തൊക്കെ മാറ്റങ്ങൾ സമൂഹത്തിൽ വരുത്താം..ഇങ്ങു കുടുംബത്ത് നിന്ന് തുടങ്ങണം എന്ന് മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button