Latest NewsSaudi ArabiaGulf

അറബ് സഖ്യസേനാ വ്യോമാക്രമണത്തില്‍ ഹൂതികളുടെ മിസൈല്‍കേന്ദ്രങ്ങള്‍ തകര്‍ന്നു

റിയാദ് : സൗദിയ്ക്കു നേരെ നിരന്തരം ആക്രമണം തൊടുത്തുവിട്ട ഹൂതികള്‍ക്ക് എതിരെ അറബ് സഖ്യസേനകളുടെ ആക്രമണം. ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളാണ് അറബ് സഖ്യസേന തകര്‍ത്തത്. സൗദി പ്രസ് ഏജന്‍സിയാണ് ആക്രമണ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

ഹൂതികളുടെ ആളില്ലാ വിമാനങ്ങളും മിസൈലുകളും നിര്‍മ്മിക്കുന്ന രഹസ്യ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി അറബ് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി സ്ഥിരീകരിച്ചു. 2014 യമന്‍ സൈന്യത്തില്‍ നിന്നും ഹൂത്തികള്‍ പിടിച്ചെടുത്ത സന്‍അയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് സമീപമുള്ള റപ്പബ്ലിക്കന്‍ ഗാര്‍ഡ് ക്യാമ്പിലാണ് ആക്രമണം നടന്നത്. സിവിലിയന്‍മാരെ മനുഷ്യകവചമായി സ്വീകരിച്ചാണ് ഹൂതികള്‍ അക്രമങ്ങള്‍ക്ക് വേണ്ട സൈനിക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനത്തിന്റെ വ്യക്തമായ ലംഘനമാണെന്നും തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. സഖ്യ സേനയുടെ ആക്രമണം ഹൂതി ക്യാമ്പിനെ മാത്രം ലക്ഷ്യമിട്ടതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള നാശനഷ്ടം ഉണ്ടായിട്ടില്ലെന്ന് സഖ്യസേന അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button