Latest NewsUAE

യുഎഇയിൽ മുതിർന്നവരെ സംരക്ഷിക്കാത്തവരെ കാത്തിരിക്കുന്നത് കനത്ത പിഴ

അബുദാബി: 60 വയസ്സിനു മുകളിലുള്ള പൗരന്മാരുടെ അവകാശം ലംഘിക്കുന്നവർക്ക് പത്തു ലക്ഷം ദിർഹം പിഴ. സഹിഷ്ണുതാ വർഷാചരണത്തിന്‍റെ ഭാഗമായാണ് തീരുമാനം. ഇതു സംബന്ധിച്ച കരടു ബില്ലിന് സ്പീക്കർ ഡോ. അമൽ അബ്ദുല്ല അൽ ഖുബൈസിയുടെ അധ്യക്ഷതയിൽ ചേർന്ന ഫെഡറൽ നാഷനൽ കൗൺസിൽ(എഫ്എൻസി) അംഗീകാരം നൽകി.

നിയമം ലംഘിച്ച് വൃദ്ധസദനം നടത്തുന്നവർർക്കും ശിക്ഷയുണ്ടാകും. തടവോ ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ആയിരിക്കും ഇവർക്ക് ലഭിക്കുന്ന ശിക്ഷ. തിർന്ന പൗരന്മാരെ പരുക്കേൽപിക്കുന്നവർക്ക് 10,000 മുതൽ 50,000 ദിർഹം വരെ പിഴയും തടവുമാണ് ശിക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button