Jobs & VacanciesLatest NewsEducation & Career

സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സില്‍ നിരവധി ഒഴിവ്

ചത്തീസ്ഗഢിലെ ബിലാസ്പുരില്‍ പ്രവര്‍ത്തിക്കുന്ന ‘മിനിരത്‌ന’ പൊതുമേഖലാ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡിൽ അവസരം. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫര്‍ (ഹിന്ദി), സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്ക്), ടര്‍ണര്‍, മെഷിനിസ്റ്റ്, ഡീസല്‍ മെക്കാനിക്ക്, ഡ്രോട്ട്‌സ്മാന്‍ (സിവില്‍), ഡ്രോട്ട്‌സ്മാന്‍ (മെക്കാനിക്കല്‍), മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്, പ്ലംബര്‍, കാര്‍പ്പന്റര്‍ എന്നീ ട്രേഡുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. നേരത്തെ അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ സൗത്ത് ഈസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ്‌സിലെ ഒഴിവുകളിലേക്ക് വീണ്ടും അപേക്ഷ സമർപ്പിക്കണം. ആകെ 5500 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.apprenticeship.gov.in

അവസാന തീയതി : ജൂലായ് 23

shortlink

Related Articles

Post Your Comments

Related Articles


Back to top button