Latest NewsSaudi ArabiaGulf

അനീറിനും കുടുംബത്തിനും നവയുഗം യാത്രയയപ്പ് നൽകി.

ദമ്മാം: ഇരുപത്തിമൂന്ന് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം സാംസ്ക്കാരികവേദി അംഗമായ അനീറിനും കുടുംബത്തിനും, നവയുഗം അബ്ദുള്ളഫൗദ് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.

യൂണിറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നവയുഗം അബ്ദുള്ളഫൗദ് യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് ഷാഹിദ് അധ്യക്ഷത വഹിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം അനീറിന്‌ കൈമാറി. നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാവായ ഉണ്ണി പൂച്ചെടിയൽ, ദമ്മാം മേഖല പ്രസിഡൻറ് ഗോപകുമാർ, അബ്ദുള്ളഫൗദ് യൂണിറ്റ് സെക്രട്ടറി സലാം പരപ്പനങ്ങാടി, യൂണിറ്റ് ഭാരവാഹികളായ നസീർ കൊല്ലം, ഷൊഹാബ്, റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ദമ്മാമിലെ ഒരു കമ്പനിയിൽ ഡ്രൈവർ ആയി ജോലി നോക്കി വരികയായിരുന്ന അനീർ, കുടുംബപരമായ കാര്യങ്ങളാലാണ്, ഇരുപത്തിമൂന്ന് വർഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button