CricketLatest News

സെമിയില്‍ ഇന്ത്യ പതറുന്നു; ആറാം വിക്കറ്റ് നഷ്ടം

മാഞ്ചസ്റ്റർ: ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെതിരെതിരെ 240 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടം. ഹാർദിക് പാണ്ഡ്യയാണ് പുറത്തായത്. മിച്ചൽ സാന്റ്നറിന്റെ പന്തിൽ കെയ്ൻ വില്യംസൻ ക്യാച്ചെടുക്കുകയായിരുന്നു. മഹേന്ദ്രസിങ് ധോണി (11), രവീന്ദ്ര ജഡേജ (ഒന്ന്) എന്നിവർ ക്രീസിൽ. ഓപ്പണർമാരായ രോഹിത് ശർമ (നാലു പന്തിൽ ഒന്ന്), ലോകേഷ് രാഹുൽ (ഏഴു പന്തിൽ ഒന്ന്), ക്യാപ്റ്റൻ വിരാട് കോലി (ആറു പന്തിൽ ഒന്ന്), ദിനേഷ് കാർത്തിക് 25 പന്തിൽ ആറ്), ഋഷഭ് പന്ത് (56 പന്തിൽ 32) എന്നിവരാണ് പുറത്തായത്. കിവീസിനായി മാറ്റ് ഹെൻറി മൂന്നും മിച്ചൽ സാന്റ്നർ രണ്ടും ട്രെന്റ് ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button