Latest NewsSports

കബഡിയുടെ ചരിത്രം ; പഞ്ചാബി കബഡിയുടെ പ്രത്യേകതകൾ

ദക്ഷിണേഷ്യയിലെ ഒരു കായിക ഇനമാണ് കബഡി (Kabaddi). തമിഴിലെ കൈ, പിടി എന്നീ വാക്യങ്ങൾ ലോപിച്ചാണ് കബഡി എന്ന വാക്കുണ്ടായത്. ചെറിയ നീന്തൽകുളങ്ങൾ,വയലുകൾ എന്നിവിടങ്ങളിലാണ് സാധാരണ കബഡി മത്സരങ്ങൾ നടത്തുക.കബഡി മത്സരം ലോകതലത്തിൽ നടത്താറുണ്ട്.2013-14 ലെ ലോക കബഡി ചാമ്പ്യൻഷിപ്പ് ചെന്നൈയിലാണ് നടത്തുക. ബംഗ്ലാദേശിന്റെ ദേശീയ കളിയാണ് കബഡി. ഇന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബിന്റെയും തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെയും സംസ്ഥാന കളിയും കബഡിയാണ്. കബഡി ഏഷ്യൻ ഗെയിംസ് ഇല ഇനമാണ്. ഇന്ത്യ 1990 ബീജിംഗ് ഗെയിംസ് മുതൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് കബഡി സ്വര്ണ ജേതാക്കളാണ്.

പഞ്ചാബി കബഡി

പഞ്ചാബ് സംസ്ഥാനത്ത് ഉത്ഭവം കൊണ്ട ഒരു കായിക മത്സരമാണ് പഞ്ചാബി കബഡി എന്നാണ് വിശ്വസിച്ചു വന്നിരുന്നത്. എന്നാൽ കബഡിയുടെ യഥാർത്ഥ ഉറവിടം തമിഴ്നാടാണ്.

പഞ്ചാബി കബഡിയുടെ പ്രത്യേകതകൾ

പഞ്ചാബി കബഡി ഒന്നിൽ കൂടുതൽ വ്യത്യസ്ത രീതിയിൽ കളിക്കാറുണ്ട്. അതിൽ ഒന്ന്;
വൃത്താകൃതിയിൽ – സംസ്ഥാന-ദേശീയ തലത്തിൽ ഈ രീതിയിൽ കളിക്കാറുണ്ട്. അമേച്ചർ സർക്കിൾ ഓഫ് കബഡി ഫെടറേഷൻ ആണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.

കൌഡി എന്നാ പഞ്ചാബി വാക്കിൽ നിന്നാണ് കബഡി എന്ന വാക്ക് ഉണ്ടായത് എന്നും. കാളക്കുട്ടി എന്നർത്ഥം വരുന്ന ‘കട്ട’ എന്ന പഞ്ചാബി വാക്കും, പൊടി എന്നർത്ഥം വരുന്ന ‘വഡ്ഡി’ എന്ന വാക്കും കൂടി ചേർന്നാണ് കബഡി ഉണ്ടായതെന്ന് വിസ്വസിക്കുന്നവരും ഉണ്ട്. യഥാർത്ഥ ഉറവിടം തമിഴിലെ ‘കൈപിടി’ എന്ന വാക്കിൽനിന്നാണെന്നാണ് വിദഗ്ദ്ധമതം.

പഞ്ചാബിലെ പരമ്പരാഗത കബഡികളി രീതികൾ

ലാമ്പി കബഡി

ലാമ്പി കബഡിയിൽ വൃത്താകൃത്തിയിലുള്ള കളിക്കളത്തിൽ 15 കളിക്കാർ ആണ് ഉണ്ടാവുക. പുറത്തേക്ക് ഉള്ള പരിധി ഉണ്ടാവില്ല. കളിക്കാർക്ക്‌ എത്ര വേഗത്തിൽ വേണമെങ്കിലും കാലത്തിനുള്ളിൽ ഓടാവുന്നതാണ്. കളിക്കുന്നയാൽ “കബഡി, കബഡി” എന്ൻ ഉരുവിട്ട് കൊണ്ട് വേണം മറുവശത്തേക്ക് പോകുവാൻ. കളിയിൽ രഫറി ഉണ്ടാവില്ല.

സൌന്ചി കബഡി

സൌന്ചി കബഡി (സൌന്ചി പക്കി) ബോക്സിങ്ങിനോട് താരതമ്യപ്പെടുത്താവുന്ന ഒരു രീതിയിൽ ഉള്ള മത്സരം ആണ്. പഞ്ചാബിന്റെ മൽവ ഭാഗത്ത് പ്രശസ്തമാണ് ഈ കബഡി. ഈ കബഡിയിൽ കളിക്കാരുടെ എണ്ണത്തിൽ പരിധിയില്ല. ചുവന്ന തുണികൊണ്ട് മൂടിയ ഒരു മുള വടി ആദ്യം ആര് മണ്ണിൽ കുഴിച്ചിടുന്നുവോ അവരാണ് വിജയിക്കുക.

ഓടുന്നയാൾക്ക് എതിരെ വരുന്ന ആളുടെ അരികിൽ നിന്ന് രക്ഷപ്പെടാൻ അയാളുടെ നെഞ്ചിൽ മാത്രമേ ബലം പ്രയോഗിക്കാൻ പാടുള്ളൂ. എതിർഭാഗക്കാരന് ഓടുന്നയാളുടെ കണങ്കൈയിൽ മാത്രമേ പിടിക്കാൻ പാടുള്ളൂ അല്ലാത്ത പക്ഷം അയോഗ്യമാക്കപ്പെടുന്നതാണ്. എതിർഭാഗക്കാരൻ ഓടുന്നയാളിന്റെ കണങ്കൈയിൽ പിടിച്ച് നിർത്തിയാൽ, എതിര്ഭാഗക്കാരൻ അയാൾ വിജയിക്കുന്നതാണ്. അല്ലാത്ത പക്ഷം ഓടുന്നയാളെ വിജയിയായി പ്രഖ്യാപിക്കും.

ഗൂന്ഗി കബഡി

വളരെപ്രസിദ്ധമായ ഒരു കബഡിയാണ് “ഗൂന്ഗി കബഡി”. കളിക്കുന്നയാൾ “കബഡി, കബഡി” എന്ന് ഉച്ചരിക്കാതെ എതിർഭാഗത്തുള്ള ഒരു കളിക്കാരനെ തൊട്ട് വിജയകരമായി അയാളുടെ സ്ഥലത്ത് തിരിച്ച് എത്തിയാൽ അയാൾ വിജയിക്കും. എതിർഭാഗക്കാരെ പ്രതിരോധിക്കാൻ പറ്റാതെ വന്നാൽ എതിർഭാഗത്തുള്ള ടീം വിജയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button