Latest NewsSports

പ്രൊ കബഡിയില്‍ നാളെ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടും

2014ലാണ് പ്രൊ കബഡിയ്ക്ക് തുടക്കം കുറിക്കുന്നത്. ഗ്രാമങ്ങളില്‍ മാത്രം കണ്ടു വന്ന കളിയായിരുന്നു കബഡി. പിന്നീടാണ് ഭാരതമൊട്ടാകെ അറിയപ്പെടുന്ന കായിക ഇനമായത്. സീസണ്‍ സെവന്‍ വിവോ പ്രൊ കബഡിയില്‍ നാളെ തെലുഗു ടൈറ്റന്‍സും യു മുംബയും തമ്മില്‍ ഏറ്റുമുട്ടും. ഹൈദരാബാദ് ഗാച്ചി ബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. 7.30 മുതലാണ് ആരംഭിക്കുന്നത്. രണ്ട് തവണയും ചാമ്പ്യന്മാരായ യു മുംബയുമായാണ് തെലുഗു ടൈറ്റന്‍സ് ഏറ്റുമുട്ടുന്നത്.

സിദ്ധാര്‍ത്ഥ് ദേശായിയാണ് ടൈറ്റന്‍സിനെ ലീഡ് ചെയ്യുന്നത്. അതേമയം ഫാസല്‍ അട്രാചലിയാണ് യു മുംബയെ നയിക്കുന്നത്. ഭാരതത്തിന്റെ സ്വന്തം കായികമാണ് കബഡി. കരുത്തിനൊപ്പം തന്ത്രവും കൂടിച്ചേര്‍ന്ന കബഡി ഇന്ന് ഭാരതത്തിന്റെ സ്വന്തം കളിയാണ്. കായികപ്രേമികള്‍ക്ക് ഇഷ്ടമുള്ള ക്രിക്കറ്റിനോ ഫുട്‌ബോളിനോ വേണ്ട സൗകര്യങ്ങളൊന്നും കബഡിയ്ക്ക് ആവശ്യമില്ല എന്നതാണ് എടുത്ത് പറയേണ്ട പ്രത്യേകത. ഇരു ടീമുകള്‍ക്കും വിജയ പ്രതീക്ഷയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button