Latest NewsLife Style

മാസമുറ ശരിയാകാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും

 

ചിലപ്പോഴൊക്കെ മോശം ഡയറ്റ്, ഉറക്കപ്രശ്നങ്ങള്‍, സ്ട്രെസ് എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ആര്‍ത്തവത്തീയ്യതികളെ മാറ്റിമറിക്കാറുണ്ട്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചില പ്രത്യേകതരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് മാസമുറ വേഗം വരാന്‍ സഹായിക്കും.

സമയത്ത് മാസമുറ വരാനുളള ചില മാര്‍ഗങ്ങളിതാ,

പപ്പായ, മുന്തിരി, പൈനാപ്പിള്‍ എന്നിവ കഴിക്കുന്നത് മാസമുറ വരാന്‍ നല്ലതാണ്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ ചൂടുല്‍പാദിപ്പിക്കുകയും അതുവഴി മാസമുറ വരികയും ചെയ്യും.

ഓറഞ്ച്, ചെറുനാരങ്ങ, കിവി, മാങ്ങ തുടങ്ങിയവയെല്ലാം ആര്‍ത്തവം എളുപ്പത്തിലാകാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

ശര്‍ക്കരയാണ് ഇക്കൂട്ടത്തില്‍ വരുന്ന മറ്റൊരു ഭക്ഷണസാധനം. സാധാരണ ഇളം ചൂടുള്ള വെള്ളം ഒരു ഗ്ലാസ് കുടിക്കുന്നതിനോടൊപ്പം ഒരു കഷ്ണം ശര്‍ക്കര കഴിക്കുക.

ആര്‍ത്തവം ക്രമത്തിലാകാന്‍ മാത്രമല്ല, ആര്‍ത്തവസമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ഇഞ്ചി സഹായകമാണ്.

രക്തയോട്ടം സുഗമമാക്കാനാണ് മഞ്ഞള്‍ പ്രധാനമായും ഫലപ്രദമാകുന്നത്. പതിവായി ആര്‍ത്തവക്രമം തെറ്റുന്നുണ്ടെങ്കില്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ശീലമാക്കിയാല്‍ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button