CricketLatest NewsNewsSports

കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരത്തിന് ഐ.സി.സിയുടെ പിഴയും ഡി മെറിറ്റ് പോയിന്റും

കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം വെര്‍നോന്‍ ഫിലാണ്ടറിനെതിരെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പിഴയും ഒരു ഡി മെറിറ്റ് പോയിന്റും ചുമത്തി. മാച്ച് ഫീയുടെ 15 ശതമാനമാണ് ഫിലാണ്ടറിന് ഐ.സി.സി പിഴയിട്ടിരിക്കുന്നത്.

ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെ പുറത്താക്കിയതിന് ശേഷം നടത്തിയ ആഘോഷമാണ് താരത്തിന് വിനയായത്. എതിര്‍ താരത്തെ പ്രകോപ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാണ് ഐ.സി.സി ഫിലാണ്ടറിനെതിരെ ഈ ഒരു നടപടി എടുത്തിരിക്കുന്നത്. നേരത്തെ ഫിലാണ്ടറും ബട്‌ലറും പരമ്പരയിലെ ഒരു മത്സരത്തിനിടെ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഫിലാണ്ടര്‍ ബട്‌ലറുടെ വിക്കറ്റ് നേടിയതിന് ശേഷം അമിതമായി ആഘോഷിച്ചിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button