KeralaJobs & VacanciesLatest NewsNews

നോർക്ക റൂട്ട്സ് മുഖേന നഴ്സുമാർക്ക് ദുബായിൽ അവസരം

തിരുവനന്തപുരം ∙ ദുബായിലെ പ്രമുഖ ഹോംഹെൽത്ത് കെയർ സെന്ററിലേയ്ക്ക് ഹോം നഴ്‌സായി വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. 25നും 40 നും മധ്യേ പ്രായമുള്ള ബിഎസ്‌സി വനിതാ നഴ്‌സുമാർക്ക് റജിസ്റ്റർ ചെയ്യാം. രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 4,000 യുഎഇ ദിർഹം (ഏകദേശം 77,600 രൂപ) വരെ.

താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ [email protected] – ൽ സമർപ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.  അവസാന തിയതി 2020 ഫെബ്രുവരി 25. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button