Latest NewsFootballNewsSports

ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് ; വേദി എ ഐ എഫ് എഫ് പ്രഖ്യാപിച്ചു

ഇന്ത്യ അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിനുള്ള ഹോം മത്സരത്തിന്റെ വേദി എ ഐ എഫ് എഫ് പ്രഖ്യാപിച്ചു. കൊല്‍ക്കത്ത ആകും മത്സരത്തിന് വേദിയാവുക. ജൂണ് ഒമ്പതിനാണ് മത്സരം നടക്കുന്നത്. വന്‍ പിന്തുണ ആകും കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പ്രതീക്ഷിക്കുന്നത്.

കേരളം ഉള്‍പ്പെടെയുള്ളവര്‍ ഒരു യോഗ്യതാ റൗണ്ട് മത്സരമെങ്കിലും ആതിഥ്യം വഹിക്കും എന്ന് പ്രതീക്ഷിച്ച മലയാളി ഫുട്‌ബോള്‍ ആരാധകര്‍ക്ക് കൊല്‍ക്കത്ത വേദിയാവുന്നത് നിരാശ നല്‍കും. നേരത്തെ ഇന്ത്യ അഫ്ഗാനെ യോഗ്യതാ റൗണ്ടില്‍ നേരിട്ടപ്പോള്‍ 1-1ന്റെ സമനില ആയിരുന്നു ഫലം. ഗ്രൂപ്പില്‍ അഞ്ചു മത്സരങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിജയം പോലും ഇല്ലാതെയാണ് ഇന്ത്യ നില്‍ക്കുന്നത്. ഇനി യോഗ്യതാ പ്രതീക്ഷകളൊന്നും തന്നെ ഇന്ത്യക്ക് ബാക്കിയില്ല.

അഫ്ഗാനെ നേരിടുന്നതിന് മുമ്പ് ഖത്തറിനെതിരെയും താജികിസ്ഥാനെതിരെയും ഇന്ത്യക്ക് യോഗ്യതാ റൗണ്ട് കളിക്കാനുണ്ട്. യോഗ്യത ഉറപ്പില്ലാത്തതിനാല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കനാകും ഇന്ത്യ ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button