KeralaLatest NewsNews

മൂന്ന് പേരെക്കൂടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിച്ചു; കാസർകോടും പത്തനംതിട്ടയിലും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും അടച്ചിടാന്‍ നിര്‍ദേശം

കാസര്‍കോട്: പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും അടച്ചിടാന്‍ നിര്‍ദേശം. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് നടപടി. പത്തനംതിട്ടയില്‍ രോഗലക്ഷണങ്ങളോടെ മൂന്ന് പേരെക്കൂടി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ പത്തൊമ്പത് പേരാണ് ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നത്.

Read also: ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പരോളിലിറങ്ങി മുങ്ങി; തിരിച്ചെത്തിച്ചപ്പോൾ പനി, നിരീക്ഷണത്തില്‍

അതേസമയം കാസർകോട് കോവിഡ് 19 സ്ഥിരീകരിച്ചയാള്‍ കണ്ണൂരിലുമെത്തിയതായി റിപ്പോർട്ട്. തളിപ്പറമ്പിലെ ഒരു മരണവീട്ടിൽ ഇദ്ദേഹം എത്തിയതായാണ് സൂചന. ഇയാളുമായി സമ്പർക്കം പുലർത്തിയ 20 പേരെ നിരീക്ഷണത്തിലാക്കി.ഇയാൾ ശരിയായ വിവരങ്ങൾ കൈമാറുന്നില്ലെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button