KeralaLatest NewsNews

സമൂഹ വ്യാപനത്തിന് സർക്കാർ ബോധപൂർവം ശ്രമം നടത്തുന്നു – യുവമോർച്ച

തിരുവനന്തപുരം • തിരുവനന്തപുരത്തും കോഴിക്കോടും കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും കൂട്ടു വന്ന രക്ഷിതാവിനും കൊറോണ സ്ഥിരീകരിച്ചത് അത്യന്തം ആശങ്കയുണ്ടാക്കുന്നതാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ.

നുറുകണക്കിന് കുട്ടികളും രക്ഷിതാക്കളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പരീക്ഷക്കെത്തിയത് ഗുരുതര വീഴ്ചയാണ്.സാമൂഹിക അകലം പാലിച്ച് സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് നടത്തിയ സമരത്തെ കോവിഡ് മാനദണ്ഡങ്ങൾ പറഞ്ഞ് നേരിട്ട സംസ്ഥാന സർക്കാർ ഇത്തരം പരീക്ഷകൾ നടത്തിയത് ഗുരുതര വീഴ്ചയാണ്.തിരുവനന്തപുരത്ത് പലയിടങ്ങളിലും സമൂഹ വ്യാപനം നടന്നു എന്ന് പറയുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കും .

സ്വർണ്ണക്കള്ളക്കടത്ത് സംഭവത്തിൽ പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ കൊറോണാക്കണക്കുകൾ കൂട്ടേണ്ടത് പിണറായി സർക്കാറിന്റെ ആവശ്യമായി വന്നിരിക്കുകയാണ്. ബോധപൂർവമായ ഇത്തരം വീഴ്ചകൾക്ക് കാരണക്കാരായവർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിക്കണമെന്നും പ്രഭുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button