Latest NewsNewsIndia

പാശ്ചാത്യലോകത്ത് ജനിച്ച നിങ്ങള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരം എന്താണെന്നറിയില്ല… ഈ മൗനത്തിന് ചരിത്രം നിങ്ങള്‍ക്ക് തിരിച്ചടി നല്‍കും : സോണിയ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത്

മുംബൈ: പാശ്ചാത്യലോകത്ത് ജനിച്ച നിങ്ങള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരം എന്താണെന്നറിയില്ല, ഈ മൗനത്തിന് ചരിത്രം നിങ്ങള്‍ക്ക് തിരിച്ചടി നല്‍കും, സോണിയ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ റണാവത്ത് . മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത് എത്തിയത്. ഒരു സ്ത്രീക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയോട് സോണിയ പ്രതികരിക്കുന്നില്ല. സ്വന്തം സഖ്യകക്ഷി രാഷ്ട്രീയ പകപോക്കല്‍ നടത്തുമ്പോള്‍ മൗനം പാലിക്കുന്നു. ഈ മൗനത്തിന് ചരിത്രം തിരിച്ചടി നല്‍കും.

Read Also : ശിവജി മഹാരാജില്‍ നിന്ന് വാള്‍ ഏറ്റുവാങ്ങുന്ന കങ്കണയും , രാവണനായി പത്ത് തലയോടു കൂടി നില്‍ക്കുന്ന ഉദ്ധവ് താക്കറെയും

സ്ത്രീയെന്ന നിലയില്‍ എന്നെ അപമാനിക്കുന്ന നടപടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. സ്ത്രീയായിട്ടും കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷയ്ക്ക് ഇതില്‍ പ്രതികരിക്കാനാകുന്നില്ല. ഈ പകപോക്കല്‍ അവസാനിപ്പിക്കാന്‍ സോണിയ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല. ഡോ. ബി.ആര്‍. അംബേദ്ക്കര്‍ രാജ്യത്തിന് സമര്‍പ്പിച്ച ഭരണഘടനയ്ക്ക് പോലും നാണക്കേടാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും കങ്കണ ട്വീറ്റ് ചെയ്തു.

. സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് താങ്കളോട് വിവരിക്കേണ്ടതില്ല. സ്വന്തം സര്‍ക്കാര്‍ സ്ത്രീവിരുദ്ധ നടപടികള്‍ കൈക്കൊള്ളുമ്‌ബോള്‍ പ്രതികരിക്കാതിരിക്കുന്ന സോണിയയുടെ നടപടി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും കങ്കണ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ഉദ്ധവിന്റെ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ മുന്നോട്ടു പോകുന്നത്.

കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയോട് സോണിയ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button