Latest NewsIndia

കൊറോണയെ തുടര്‍ന്ന് വന്‍ തിരിച്ചടി നേരിട്ട സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നു

പുതിയ പ്രവചനം രാജ്യത്തെ വ്യവസായ മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ്.

ഡല്‍ഹി: കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പുരോഗതി കൈവരിക്കുമെന്ന് ബ്രിട്ടീഷ് നിക്ഷേപക ബാങ്കായ ബാര്‍ക്ലെയ്സ്. പുതിയ പ്രവചനം രാജ്യത്തെ വ്യവസായ മേഖലയ്ക്ക് ആശ്വാസം പകരുന്നതാണ്. മാത്രമല്ല, ഇതില്‍ നിന്നും കൊറോണയെ തുടര്‍ന്ന് വന്‍ തിരിച്ചടി നേരിട്ട സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നുവെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

ബാര്‍ക്ലെയ്സ് പ്രവചിച്ചിരിക്കുന്നത് 2022-ഓടെ രാജ്യം 8.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ്. നേരത്തെ 7 ശതമാനം സാമ്പത്തിക വളര്‍ച്ച മാത്രമേ രാജ്യം കൈവരിക്കുകയുള്ളുവെന്നാണ് ബാര്‍ക്ലെയ്സ് പ്രവചിച്ചിരുന്നത്.

read also: എൻഫോഴ്‌സ്‌മെന്റിനെതിരെ വീണ്ടും അവകാശ ലംഘന നോട്ടീസ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊറോണയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസം പുറത്തുവിട്ട ബാര്‍ക്ലയേഴ്സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം പൂജ്യമായി താഴുമെന്നും 2022-ല്‍ ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച മാത്രമേ രാജ്യം കൈവരിക്കുകയുള്ളുവെന്നുമാണ്. ഈ പ്രവചനമാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. ഭാവിയില്‍ ഫലപ്രദമായ വാക്സിന്‍ വരുമെന്ന പ്രതീക്ഷ സാമ്പത്തിക രംഗത്തിന് ഉണര്‍വേകുമെന്ന് ബാര്‍ക്ലെയ്സ് വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button