Latest NewsNewsIndia

ഇതാണ് ഇന്ത്യൻ സൈന്യം; വഴിമാറി ഇന്ത്യയിലേക്ക് കടന്ന പാക് പെൺകുട്ടികൾക്ക് സമ്മാനങ്ങളും മധുരപലഹാരവും നല്‍കി ജവാന്‍മാര്‍

ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഭയപ്പെട്ടിരുന്നു, എന്നാല്‍ വളരെ മര്യാദയോടെയാണ്​ ആര്‍മി ഉദ്യോഗസ്ഥര്‍ പെരുമാറിയത്

കശ്​മീര്‍: അബദ്ധത്തിൽ വഴിമാറി ഇന്ത്യൻ അതിര്‍ത്തി കടന്ന് എത്തിയ രണ്ട് പാക് പെണ്‍കുട്ടികളെ മടക്കി അയച്ച്‌ ജവാന്മാർ. രാജ്യത്തിന്റെ അതിഥികളായി ഇവരെ കണ്ടു കൊണ്ട്‌​ സമ്മാനങ്ങളും മധുരപലഹാരവും നല്‍കിയാണ്​ യാത്രയാക്കിയത്​.

പൂഞ്ചിലാണ്​ സംഭവം. അബ്ബാസ്​പൂര്‍ സ്വദേശികളായ 17കാരിയായ ലൈബ സബൈറും സഹോദരി 13കാരിയായ സന സബൈറുമാണ് പാക്​ അധീന കശ്​മീര്‍ അതിര്‍ത്തി കടന്ന് ഇന്ത്യൻ അതിർത്തിയിൽ എത്തിയത്.

read also:“കേരളത്തിലെ ജനങ്ങൾ പട്ടിണിയാകാതിരുന്നത് എൽഡിഎഫ് സർക്കാർ ഉള്ളതുകൊണ്ട്” : മുഖ്യമന്ത്രി പിണറായി വിജയൻ

പെണ്‍കുട്ടികള്‍ അതിര്‍ത്തി കടന്നത് നിയന്ത്രണരേഖയിലെ സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവരെ തടഞ്ഞ് കാര്യങ്ങള്‍ അന്വേഷിച്ചു. എന്നാൽ അതിര്‍ത്തി കടന്നത്​ അറിഞ്ഞില്ലെന്നാണ് അവര്‍ പറഞ്ഞ മറുപടിയെന്ന്​ സൈനിക വക്താവ്​ പങ്കുവച്ചു.തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൂഞ്ചിലെ ചകന്‍ ദാ ബാഗ്​ ക്രോസിങ്​ പോയന്‍റില്‍ വെച്ചാണ്​ ഇന്ത്യന്‍ സേന ഇവരെ പാക്​ സൈന്യത്തിന്​ കൈമാറിയത്​​.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഭയപ്പെട്ടിരുന്നു എന്നും എന്നാല്‍ വളരെ മര്യാദയോടെയാണ്​ ആര്‍മി ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും ലൈല സുബൈര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button