KeralaLatest NewsNews

‘പൊതുവികാരം മാനിക്കുന്നു’; കേന്ദ്ര സർക്കാരിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ എതിർക്കുന്നില്ലെന്ന് ഒ രാജഗോപാൽ

പ്രമേയത്തെ എതിർത്തില്ലെന്നും അനുകൂലിക്കുന്നുവെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു

കേന്ദ്രം നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കി സംസ്ഥാന നിയമസഭ. നിയമസഭയിൽ പാസാക്കിയ പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് സംസ്ഥാന നിയമസഭയിലെ ഏക ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമത്തിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ പിന്തുണയ്ക്കുന്നുവെന്ന് പറയുമ്പോൾ ഒ രാജഗോപാൽ ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമാകാതെ അണികൾ.

Also Read: ‘പ്രതിഷേധിക്കുന്നതിനുപകരം ക്രിസ്തുമസ് കേക്കുമായി ഗവര്‍ണ്ണര്‍ക്കുമുന്നിലെത്തി’; ആരെയാണ് ഭയക്കുന്നതെന്ന് കെസി ജോസഫ്

രാജ്യത്തെ കാര്‍ഷിക നിയമ ഭേദഗതി നല്ലതിനാണെന്നും കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയമം കർഷകരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും കര്‍ഷക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് ഒ രാജഗോപാല്‍ സഭയിൽ പറഞ്ഞിരുന്നു. എന്നാൽ, പ്രമേയം പാസാക്കിയ ശേഷം നടന്ന പത്രസമ്മേളനത്തിൽ നേരെ വിപരീതമായ നിലപാട് ആണ് രാജഗോപാൽ സ്വീകരിച്ചത്.

പ്രമേയത്തെ എതിർത്തില്ലെന്നും അനുകൂലിക്കുന്നുവെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. പൊതു അഭിപ്രായത്തെ മാനിച്ചു. പ്രമേയം പാസാക്കിയത് ഏകകണ്‌ഠമായി. സഭയുടെ പൊതുവികാരത്തെ മാനിക്കുന്നു. പ്രമേയത്തിലെ എതിർപ്പുകൾ പരസ്യമായി അറിയിച്ചിരുന്നു,- രാജഗോപാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button