CinemaMollywoodLatest NewsNewsEntertainment

ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ അഭിനയിക്കാൻ കാരണം എന്ത് ? സുരാജ് പറയുന്നു

നവാഗതനായ ജിയോ ബേബി സംവിധാനം ചെയ്ത് ഒ.ടി.ടി. റിലീസായ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ മലയാളത്തില്‍ വളരെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. പക്ഷം ചേർന്നുള്ള പല ചർച്ചകൾക്കും ചിത്രം വഴിവെച്ചിരുന്നു. ചിത്രത്തിലെ സുരാജിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിൽ എന്തുകൊണ്ട് താന്‍ അഭിനയിച്ചു എന്ന് പറഞ്ഞിരിക്കുകയാണ് സുരാജ്.

ഒരു വീടിന്റെ അടുക്കള പ്രധാന വിഷയമാകുന്ന കഥകളില്‍ മിക്കവാറും പുരുഷന്‍മാര്‍ പ്രതിനായകന്മാരാവുമല്ലോ? എന്നിട്ടും എന്തുകൊണ്ടാണ് ഈ സിനിമ ചെയ്തത് എന്ന ചോദ്യത്തിന്, തന്റെ ജോലി അഭിനയമാണെന്നും സിനിമയില്‍ എല്ലാത്തരം കഥാപാത്രവും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഒരു ആര്‍ടിസ്റ്റ്, പല ജീവിതങ്ങളിലൂടെ പോകണം, അപ്പോഴാണ് ഒരു നടനില്‍ വളര്‍ച്ചയുണ്ടാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക്ഡൗണില്‍ വീട്ടില്‍ ഇരിക്കുന്ന സമയമാണ് ഒരു സിനിമ ചെയ്യുന്നതിനായി സംവിധായകൻ ജിയോ ബേബി വിളിക്കുന്നത്. ‘തികച്ചും നായികാ പ്രാധാന്യമുള്ള ഒരു സിനിമയാണ്, നിമിഷ സജയനാണ് നായിക. ചേട്ടന് ഈ സിനിമ ചെയ്യാന്‍ കഴിയുമോ? എന്ന് ചോദിച്ചു. ഞാൻ ജിയോയോട് കഥ പറയാന്‍ പറഞ്ഞു. കഥ കേട്ടപ്പോള്‍ തന്നെ തോന്നി ഈ സിനിമ ചെയ്യണമെന്ന്,’ സുരാജ് പറയുന്നു.

അടുക്കള എന്നത് സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള ഇടമാണെന്ന ചിന്ത നമ്മള്‍ മാറ്റണമെന്നും തന്നെ സംബന്ധിച്ച് അടുക്കള എന്നത് ഭക്ഷണം പാചകം ചെയ്യാന്‍ മാത്രമുള്ള ഒരു സ്ഥലമല്ലെന്നും വ്യക്തമാക്കിയ സൂരജ് വീടിന്റെ എല്ലാ മര്‍മ്മവും അടുക്കളയാണെന്നും കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button