Latest NewsNewsFootballSports

പ്രീമിയർ ലീഗിൽ ആഴ്സണലിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് ഗംഭീര ജയം. ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആഴ്സണൽ തകർത്തത്. ഇരട്ട ഗോളുകളുമായി ലകാസെറ്റ് ആഴ്സണലിനായി പ്രകടനം കാഴ്ചവെച്ചു. 33-ാം മിനുട്ടിലായിരുന്നു ആഴ്സണലിന്റെ ആദ്യ ഗോൾ. മികച്ച ടീം പാസ്സിന് ശേഷം ലകാസെറ്റ് ഷെഫീൽഡ് യുണൈറ്റഡിന്റെ വല കുലുക്കി.

രണ്ടാം പകുതിയിൽ 71 -ാം മിനുട്ടിൽ യുവതാരം മാർട്ടിനെല്ലി ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. പിന്നാലെ 85-ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെ ലകാസെറ്റ് തന്റെ രണ്ടാം ഗോൾ നേടി. ലകാസെറ്റിന്റെ ലീഗിലെ സീസണിലെ 13-ാം ഗോളായിരുന്നു ഇത്. അതേസമയം, ആഴ്സണൽ താരം സാകയ്ക്ക് പരിക്കേറ്റത് ടീമിന് തിരിച്ചടിയാകും. ഇ വിജയത്തോടെ ആഴ്സണൽ 45 പോയിന്റുമായി ഒമ്പതാം സ്ഥാനത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button