CricketLatest NewsNewsSports

സഞ്ജു സാംസണെ വിമർശിച്ച് ഗൗതം ഗംഭീർ

രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സഞ്ജുവിന്റെ പ്രകടനത്തിൽ സ്ഥിരത ഇല്ലാത്തത് വലിയ പ്രശ്നമാണെന്ന് ഗൗതം ഗംഭീർ പറഞ്ഞു. സഞ്ജു ഈ സീസണിൽ ഒരു സെഞ്ച്വറിയോടെയാണ് തുടങ്ങിയതെങ്കിലും അതിനു ശേഷം താരം എല്ലാ മത്സരങ്ങളിലും താരം നിരാശപ്പെടുത്തിയിരുന്നു. സഞ്ജു എല്ലാ സീസണിലും ഇതേ രീതിയിലാണെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

ഒരു കളിയിൽ അദ്ദേഹം 80-90 അടിക്കും അടുത്ത മത്സരത്തിൽ ഒന്നും ഉണ്ടാവില്ല. ഇത് സഞ്ജുവിന്റെ മാനസിക നില കൊണ്ടാണെന്ന് ഗംഭീർ പറയുന്നു. നല്ല കളിക്കാരെ എടുത്ത് നോക്കിയാൽ അവരുടെ ഗ്രാഫിൽ ഇത്രവലിയ വ്യത്യാസങ്ങൾ കാണില്ല. കോഹ്‌ലിയും ഡിവില്ലേഴ്‌സും രോഹിതും ഒക്കെ ഒരു കളിയിൽ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിൽ അടുത്ത കളിയിലും മുമ്പതോ നാൽപ്പതോ സംഭാവന ചെയ്യാറുണ്ടെന്നും ഗംഭീർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button