Latest NewsNewsFootballSports

റയലിന്റെ റൈറ്റ് ബാക്ക് ഡാനി കർവഹാലിന് പരിക്ക്

റയൽ മാഡ്രിഡിന്റെ റൈറ്റ് ബാക്ക് ഡാനി കർവഹാലിന് പരിക്ക്. കർവഹാലിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഹാംസ്ട്രിങ് ഇഞ്ച്വറിയായതോടെ താരം ഇനി ഈ സീസണിൽ കളിക്കില്ല. മുട്ടിനേറ്റ പരിക്ക് കാരണം കർവഹാൽ ഈ സീസണിൽ മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നിരുന്നു. ഇതോടെ സിദാനും റയൽ മാഡ്രിഡിനും വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

അവസാന കുറേ സീസണുകളിലായി റയൽ മാഡ്രിഡിന്റെ ഒന്നാം റൈറ്റ് ബാക്കാണ് കർവഹാൽ. താരത്തിന്റെ അഭാവത്തിൽ ചെൽസിക്കെതിരായ രണ്ടാം പാദ ചാമ്പ്യൻസ് റയൽ മാഡ്രിഡിന് തിരിച്ചടിയാകും. ഒഡ്രിയീസോള മാത്രമാണ് ഇനി റൈറ്റ് ബാക്കായി റയലിൽ ഉള്ളത്. ചാമ്പ്യൻഡ് ലീഗ് സെമി ഉൾപ്പെടെ വലിയ മത്സരങ്ങളാണ് റയലിന് മുന്നിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button