Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വേദി മാറ്റണമെന്നാവശ്യവുമായി ചെൽസി ആരാധകർ

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വേദി തുർക്കിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഇംഗ്ലീഷ് ക്ലബായ ചെൽസി ആരാധകർ. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് സർക്കാർ ബ്രിട്ടനിലെ ജനങ്ങൾ തുർക്കിയിലേക്ക് യാത്ര ചെയ്യുന്നത് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുർക്കിയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് ബ്രിട്ടൺ തങ്ങളുടെ പൗരന്മാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത്.

തുടർന്നാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി മാറ്റണമെന്ന ആവശ്യമായി ചെൽസി ആരാധകർ രംഗത്തെത്തിയത്. മെയ് 29നാണ് പ്രീമിയർ ലീഗ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് ഫൈനൽ പോരാട്ടം. തുർക്കിയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയതോടെ ബ്രിട്ടനിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്തണമെന്ന ആവശ്യവും പല ആരാധകരും മുന്നോട്ട് വെച്ചിട്ടുണ്ട്.

അതേസമയം, താരങ്ങൾ തുർക്കിയിൽ കളിച്ചാലും ഇംഗ്ലണ്ടിലെ നിയമമനുസരിച്ച് തിരിയെത്തിയാൽ ക്വാറന്റൈനിൽ കഴിയേണ്ടി വരും. ഈ കാരണങ്ങളൊക്കെ മുൻനിർത്തിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ തുർക്കിയിൽ നിന്ന് മാറ്റണമെന്ന് ക്ലബുകളും യുകെ ഗവൺമെന്റും ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിൽ വെംബ്ലിയിൽ വെച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ നടത്താൻ ഒരുക്കമാണെന്നും ഇംഗ്ലീഷ് എഫ് എ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button