Latest NewsNewsLife StyleFood & CookeryHealth & Fitness

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ?: എങ്കിൽ ഈ ആരോ​ഗ്യ പ്രശ്നങ്ങൾ തീർച്ചയായും ഉണ്ടാകും

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മാനസികാവസ്ഥയെയും ഊർജ്ജത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു

ഒരു വ്യക്തിയ്ക്ക് ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ബ്രേക്ക് ഫാസ്റ്റ്. ഇത് ഒഴിവാക്കുമ്പോൾ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നതിലൂടെ മാനസികാവസ്ഥ, ശരീരത്തിന്റെ ഉന്മേഷം, ബാക്കി സമയത്തെ ഭക്ഷണം തുടങ്ങിയവയെ അത് പ്രതികൂലമായി ബാധിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം കൂടുമെന്ന് വിദ​ഗ്ധർ പറയുന്നു. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. അതിനാല്‍ പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസത്തെ മുഴുവന്‍ ഊര്‍ജവും നഷ്ടമാകും. മാത്രമല്ല പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസം വിശപ്പ്‌ കൂടുകയും രാത്രിയില്‍ കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യും. നമ്മള്‍ ആഹാരം കഴിക്കുന്ന സമയം അനുസരിച്ചാണ് എത്ര കാലറി ഒരു ദിവസം ശരീരം പിന്തള്ളും എന്ന് നിശ്ചയിക്കുന്നത്. പ്രഭാതഭക്ഷണം മുടങ്ങാതെ കഴിക്കുന്ന ആളുകൾക്ക് ക്യത്യമായ ശരീരഭാരവും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

Read Also  :  കഞ്ഞികുഴി സഹകരണ ബാങ്കിലെ ക്രമക്കേട്: സി.പി.എം ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന് കോൺഗ്രസ്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മാനസികാവസ്ഥയെയും ഊർജ്ജത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് വളരെയധികം ക്ഷീണം അനുഭവപ്പെടാം. ‌

രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് വഴി മൈഗ്രേയ്ന്‍, ഓര്‍മ്മക്കുറവ്, ചിന്താശേഷിക്കുറവ് എന്നീ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നവരില്‍ രക്തത്തിലെ ഗ്ലൂക്കോസ് നില നല്ല രീതിയില്‍ കുറയുന്നു.

Read Also  :   ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇന്ത്യയിൽ, കാരണം കേരളം – പിന്നോട്ട് സഞ്ചരിച്ച് സംസ്ഥാനം

തിരക്കേറിയ ജീവിതം കാരണം സ്ത്രീകൾ പതിവായി പ്രഭാതഭക്ഷണം മുടക്കാറുണ്ട്. എന്നാൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ടൈപ്പ് -2 പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button