YouthLatest NewsKeralaNattuvarthaMenNewsIndiaWomenFood & CookeryLife StyleHealth & Fitness

പൊറോട്ട കഴിക്കുന്നവർ സൂക്ഷിക്കുക: നേരിടേണ്ടി വരുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം

തിരുവനന്തപുരം: മലയാളിയുടെ ദേശീയ ഭക്ഷണമാണ് പൊറോട്ട. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ പൊറോട്ടയുടെ ആരാധകരാണ്. എന്നാല്‍ പൊറോട്ടയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നമ്മളിൽ പലരും ബോധവാന്മാരല്ല. ഇനി ബോധവാന്മാരാണെങ്കിൽത്തന്നെ പൊറോട്ട ഉപേക്ഷിക്കാന്‍ മാത്രം വിശാല മനസ്കത നമുക്കില്ല എന്നുള്ളതാണ് സത്യം. പക്ഷെ ജാഗ്രത പാലിക്കണം പൊറോട്ടയില്‍ ഒളിഞ്ഞിരിക്കുന്ന ചതികൾ ഒരുപാടുണ്ട്.

Also Read:ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ

റിഫൈന്‍സ് ഫ്ളോര്‍ അഥവാ മൈദ ഉപയോഗിച്ചാണ് പൊറോട്ട ഉണ്ടാക്കുന്നത്. ശരീരത്തിലെ ആസിഡ് ആല്‍ക്കലൈന്‍ ബാലന്‍സ് തടസപ്പെടുത്തുമെന്നതാണ് മൈദയുടെ വലിയൊരു ദോഷം. ആരോഗ്യകമായ പിഎച്ച്‌ ബാലന്‍സ് 7.4 ആണ്. മൈദ കഴിയ്ക്കുമ്പോള്‍ ആല്‍ക്കലൈന്‍ തോതു കുറഞ്ഞ് അസിഡിറ്റി തോതുയരുന്നു. ശരീരത്തിന്റെ അസിഡിറ്റി തോതുയരുന്നതാണ് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നതും.

അസിഡിറ്റി തോതുയരുന്നത് ശരീരത്തിലെ കാല്‍സ്യം തോതു കുറയ്ക്കും. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ദോഷകരമാകും. അപചയപ്രക്രിയ കുറയ്ക്കുന്നതുമൂലം തടി കൂടുകയും ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ചെയ്യും. മൈദയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതുയര്‍ത്താന്‍ കാരണമാകും. ഇതിലെ ആമിലോപെക്ടിന്‍ എന്ന പ്രത്യേക കാര്‍ബോഹൈഡ്രേറ്റുകള്‍ ഷുഗറായി പെട്ടെന്നു മാറുകയും ഇത് ഡയബെറ്റിസ് സാധ്യത കൂടുതലാക്കുകയും ചെയ്യുന്നു.

മൈദ ശരീരത്തിന്റെ അപചയപ്രക്രിയയെ കാര്യമായി ബാധിയ്ക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതുകൊണ്ടുതന്നെ തടി പെട്ടെന്നു കൂടുവാനും ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാനും കാരണമാകും. മാത്രമല്ല, മൈദ നമുക്കു കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനും ശരീരത്തെ പ്രേരിപ്പിയ്ക്കുന്ന ഒരു ഘടകമാണ്. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ് മൈദ. ഭക്ഷണം ചെറിയ കണങ്ങളാക്കി മാറ്റി പെട്ടെന്നു ദഹിപ്പിയ്ക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇതു ബാധിയ്ക്കും. ഇത് ദഹനപ്രശ്നങ്ങളും മലബന്ധവുമെല്ലാമുണ്ടാക്കുകയും ചെയ്യും.

ശരീരത്തിലെ ഞരമ്പുകള്‍ വീര്‍ക്കാനും വേദനയ്ക്കുമെല്ലാം മൈദ പോലുള്ള ഭക്ഷണങ്ങള്‍ വഴിയൊരുക്കും. മൈദ കഴിയ്ക്കുമ്പോള്‍ ഗ്ലൈക്കേഷന്‍ എന്നൊരു പ്രവര്‍ത്തനം ശരീരത്തില്‍ നടക്കുന്നുണ്ട്. ഇത് വാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കു കാരണമാകുകയും ചെയ്യും
മൈദ പോലുളളവയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ മാനസികആരോഗ്യത്തിനും ദോഷം വരുത്തുന്നവയാണ്. ഇവ ഡിപ്രഷന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്നതു തന്നെ കാരണം. ഉറക്കക്കുറവിനും തളര്‍ച്ചയ്ക്കുമെല്ലാം ഇത് കാരണമാകുകയും ചെയ്യും.

ഉപേക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ദിവസനയുള്ള ഉപയോഗമെങ്കിലും കുറയ്ക്കുക എന്നതാണ് പൊറോട്ടയുടെ കാര്യത്തിൽ നമ്മൾ സ്വീകരിക്കേണ്ട ജാഗ്രത.

shortlink

Related Articles

Post Your Comments

Related Articles


Back to top button