PathanamthittaKasargodAlappuzhaKottayamIdukkiErnakulamThrissurPalakkadMalappuramKozhikodeThiruvananthapuramWayanadKollamKannurNattuvarthaLatest NewsKeralaNewsIndia

പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതാണ് ആദ്യാക്ഷരം: മഹാനവമിയ്ക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ, പങ്കാളിയായി ജസ്ല മാടശേരി

അയ്യങ്കാളിയുടെ ചരിത്രവുമായി ചേർത്തു വായിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ ഇത്തരത്തിലൊരു കാമ്പയിൻ തുടങ്ങി വച്ചിരിക്കുന്നത്

തിരുവനന്തപുരം: മഹാനവമി ആഘോഷത്തിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ. പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതിന്റെ പേരാണ് അക്ഷരം എന്ന പേരിലാണ് കാമ്പയിൻ നടക്കുന്നത്. അയ്യങ്കാളിയുടെ ചരിത്രവുമായി ചേർത്തു വായിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ ഇത്തരത്തിലൊരു കാമ്പയിൻ തുടങ്ങി വച്ചിരിക്കുന്നത്. മഹാത്മാ അയ്യങ്കാളി പഞ്ചമിയെയും കൂട്ടി നടന്നു പോകുന്ന ചിത്രമാണ് കാമ്പയിന്റെ ആധാരം. ഇതിനോടകം തന്നെ പലരും ഈ പോസ്റ്റ്‌ പങ്കുവച്ചിട്ടുണ്ട്. ജസ്‌ല മാടശ്ശേരിയും തന്റെ പ്രൊഫൈലിലൂടെ ഇതേ ആശയം തന്നെ പങ്കുവയ്ക്കുന്നു.

Also Read:ജയിൽ ഭക്ഷണം വേണ്ട: ആര്യൻ ഖാന് ഭക്ഷണം വാങ്ങാന്‍ ജയിലിലേക്ക് മണിഓര്‍ഡര്‍ അയച്ച് ഷാറുഖും കുടുംബവും

‘1907 -ൽ പുലയക്കുട്ടികൾക്കു പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. ദീർഘനാളത്തെ ഭൂമി തരിശിടൽ സമരത്തിന്റെ ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്. ഉത്തരവുണ്ടായെങ്കിലും അയിത്തജാതിക്കുട്ടികൾക്ക് സ്വാഭാവികമായി വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാൻ കഴിയുമായിരുന്നില്ല. അനന്തര ഫലമായി അയിത്തജാതികളിൽപ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതർ കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ചു് 1914-ൽ വിദ്യഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിന്റെ പിൻബലത്തിൽ തെന്നൂർകോണത്ത് പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ പഞ്ചമിയെയും കൂട്ടി അയ്യൻകാളിയും സംഘവും നെയ്യാറ്റിൻകര താലൂക്കിലെ ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട് പ്രതികരിച്ചത്’, ഈ ചരിത്രത്തെ മുൻ നിർത്തിയാണ് സോഷ്യൽ മീഡിയ കാമ്പയിൻ പുരോഗമിക്കുന്നത്.

അതേസമയം, അക്ഷരങ്ങൾ ഒരിക്കലും പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതാണെന്ന് പറയുന്ന പോസ്റ്റുകൾക്ക് താഴെ വലിയ വിമർശനങ്ങളുമായി വിശ്വാസി സമൂഹവും എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button