Latest NewsNewsFood & CookeryLife StyleHealth & Fitness

അൾസറിലേക്ക് നിങ്ങളെ നയിക്കുന്ന ഈ ശീലങ്ങൾ

അൾസർ ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ദൈനംദിന ജീവിതത്തില്‍ ഏറെ അസ്വസ്ഥതകള്‍ക്ക് ഇത് കാരണമാകുന്നു. ഏതൊരസുഖം പോലെയും തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഈ രോഗം കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നു.വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. വയറിന്റെ മേല്‍ഭാഗത്ത് വേദന, എരിച്ചില്‍, ഛര്‍ദി, വയര്‍ വീര്‍ക്കല്‍, ദഹനക്കുറവ്, എന്നിവയാണ് സാധാരണ കണ്ടുവരാറുള്ള ലക്ഷണങ്ങള്‍. ആഹാരം സമയാസമയത്ത് കഴിക്കാതിരിക്കുകയോ വേണ്ടത്ര കഴിക്കാതിരിക്കുകയോ ചെയ്യുന്നവർക്കാണ് സാധാരണ ഗതിയിൽ അൾസർ വരാറുള്ളത്. ചിട്ടയായ ആഹാരരീതിയിലൂടെ അള്‍സറിനെ അകറ്റിനിര്‍ത്താവുന്നതാണ്. പുകവലി, മദ്യം എന്നിവ പൂര്‍ണമായും ഒഴിവാക്കുന്നത് അൾസർ ഉണ്ടാകുന്നത് തടയാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അൾസർ അകറ്റി നിർത്താം.

Read Also  :  സ്‌നാപ്ചാറ്റിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു: രണ്ടു പേർ അറസ്റ്റിൽ

ഭക്ഷണം കഴിക്കുമ്പോൾ അതു വേഗത്തിൽ തീർക്കുവാനാണ് നമ്മൾ എപ്പോഴും ശ്രമിക്കുന്നത്. ഇനി അതു വേണ്ട, കഴിക്കുന്ന ഭക്ഷണം ക്ഷമയോടെ ചവച്ചരച്ചു മാത്രം കഴിക്കുക. ദഹനപ്രക്രിയ വേഗത്തിലാകാനിതുപകരിക്കും.

വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മിതഭക്ഷണവും ഭക്ഷണത്തിനുശേഷം ആവശ്യമായ വെള്ളവും കുടിക്കുക.

കറികളിൽ മസാലക്കൂട്ടുകൾ മിതമായ അളവിൽ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണങ്ങളുടെ കൂടെ കഴിക്കുക.

Read Also  :  പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം: വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ പാക്കിസ്ഥാന്‍ ഭാഗത്തേയ്ക്ക് പോയി

എണ്ണയിൽ വറുത്തെടുത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. അത് ആമാശയത്തെ മാത്രമല്ല ബാധിക്കുക. ഒന്നിൽ കൂടുതൽ രോഗങ്ങൾക്ക് ഇതു കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button