Latest NewsNewsBeauty & StyleFood & CookeryLife StyleHealth & Fitness

ചെവിക്കായം നിസ്സാരമല്ല: ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്

പൊതുവെ എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് ചെവിക്കായം. ചിലരില്‍ നല്ല കട്ടിയായോ, മറ്റുചിലരില്‍ വെള്ളംപോലെയോ ആണ് ചെവിക്കായം പുറത്തേക്ക് വരുക. ചിലരില്‍ ഇത് ചെവിവേദനയ്‌ക്കും കേള്‍വിക്കുറവിനും കാരണമാകും. എന്നാല്‍ ചെവിക്കായം കട്ടിയായോ, വെള്ളംപോലെയോ ഇരിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാണെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അത്തരത്തില്‍ ചില സൂചനകളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇത് ശ്രദ്ധിച്ച് മുന്‍കരുതല്‍ സ്വീകരിച്ചാല്‍ രോഗങ്ങളില്‍നിന്ന് മുന്‍കൂറായി രക്ഷപ്പെടാം.

വെള്ളംപോലെയും പച്ചനിറത്തിലും ആയാല്‍

ചെവിക്കായം വെള്ളംപോലെയും പച്ചനിറത്തിലും ആണ് പുറത്തേക്ക് വരുന്നതെങ്കില്‍, ചെവിക്കുള്ളിലെ അണുബാധയുടെ സൂചനയായിരിക്കും. ചെവിയിലെ പഴുപ്പ്, ചെവിക്കായത്തിനൊപ്പം അലിഞ്ഞ് താഴേക്ക് വരുന്നതാണ് വെള്ളംപോലെ ആകാന്‍ കാരണം.

Read Also  : ‘ജഡ്ജസ് പ്ലീസ് നോട്ട്, വാര്യംകുന്നൻ നമ്പർ ത്രീ ഓൺ സ്റ്റേജ്’: ട്രോളി ശങ്കു ടി ദാസ്

ദുര്‍ന്ധമുള്ള ചെവിക്കായം-

ചിലരുടെ ചെവിക്കായത്തിന് നല്ല ദുര്‍ഗന്ധമായിരിക്കും. ഇത് മധ്യകര്‍ണത്തിലെ അണുബാധയുടെ സൂചനയായിരിക്കും. ശരീരത്തിന്റെ തുലനം നിയന്ത്രിക്കുന്ന മധ്യകര്‍ണത്തിലുണ്ടാകുന്ന അണുബാധ നിസാരമായി കാണരുത്. ഉടന്‍ വൈദ്യസഹായം തേടണം.

Read Also  :  പ്രമേഹരോഗിയാണോ? നിയന്ത്രിക്കാൻ ഈ പച്ചക്കറി ചപ്പാത്തി കഴിച്ചാൽ മതി

ചെവിയില്‍നിന്ന് ഒലിക്കുക-

ചെവിക്കായം വെള്ളംപോലെ ഒലിച്ചിറങ്ങും. കര്‍ണ്ണപടത്തിലെ അണുബാധയുടെ ലക്ഷണമാകും ഇത്. ചെവിക്കുള്ളില്‍ ചെറിയ കുരുക്കള്‍ ഉണ്ടാകുന്നതുവഴിയാകും ഇത്തരം അണുബാധ ഉണ്ടാകുക. ഇത് പൊട്ടിയൊലിച്ച് ചെവിക്കായത്തിനൊപ്പം കലര്‍ന്നാണ് വെള്ളംപോലെ പുറത്തേക്ക് ഒലിച്ചിറങ്ങുന്നത്. ഇങ്ങനെയുണ്ടെങ്കില്‍ ഇഎന്‍ടി ഡോക്‌ടറെ കാണുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button