Latest NewsJobs & VacanciesNewsCareerEducation & Career

ന്യൂനപക്ഷക്ഷേമ ഡയറക്ടറുടെ ഓഫീസിൽ ക്ലാർക്ക് ഒഴിവ്: ഫെബ്രുവരി 2 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ ഡയറക്ടറുടെ ഓഫീസിൽ സ്‌കോളർഷിപ്പ് ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട് ഡാറ്റാ എൻട്രി ജോലികൾ നിർവഹിക്കുന്നതിനായി ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ടെക്‌നിക്കൽ എഡ്യൂക്കേഷൻ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് എന്നീ വകുപ്പുകൾ അംഗീകരിച്ച ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്‌സ് വിത്ത് ട്രെയിനിംഗ് ഇൻ എം.എസ് ഓഫീസ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Read Also  :  രാഹുൽ ഗാന്ധി ഹൾക്ക്, തോർ ആയി ചരണ്‍ജിത് സിങ് ചന്നി: ചിരിപ്പിച്ച് കോൺഗ്രസിന്റെ പുതിയ ക്യാംപെയിൻ വീഡിയോ

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി സഹിതമുള്ള അപേക്ഷ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാകും നിയമനം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button