IdukkiErnakulamThrissurPalakkadMalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamLatest NewsKeralaNattuvarthaNewsIndia

കെ റയിൽ വന്നാൽ കേരളം മുടിയും, വരാനിരിക്കുന്നത് കൊടിയ വേനൽ: ഇനിയും മരങ്ങൾ നഷ്ടപ്പെട്ടാൽ വരൾച്ച

കെ റയിലിനു പിറകെ ഒരു ഭ്രാന്തനെ പോലെ അലയാതെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി

വർഷങ്ങൾ കടന്നു പോകും തോറും ചൂടും അതുമൂലമുണ്ടാകുന്ന വരൾച്ചയും സംസ്ഥാനത്ത് പതിവാകുകയാണ്. വേനൽ ആരംഭിയ്ക്കുന്നതിനു മുൻപ് തന്നെ വരൾച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്നു. പലയിടങ്ങളിലും വെള്ളത്തിന്റെ ലഭ്യത കുറഞ്ഞു തുടങ്ങി. നദികളെല്ലാം ഏപ്രിൽ എത്തും മുൻപേ വറ്റിക്കൊണ്ടിരിക്കുകയാണ്. തലയോളം വെള്ളം പൊങ്ങിയിട്ടും എന്തുകൊണ്ടാണ് നമ്മൾക്ക് ഇത്രമാത്രം കുടിവെള്ള ക്ഷാമം അനുഭവിക്കേണ്ടി വരുന്നത്? റെക്കോർഡ് മഴക്കാലങ്ങൾ കിട്ടിയിട്ടും എന്തുകൊണ്ടാണ് ഇവയെ കൃത്യമായി സൂക്ഷിച്ചുവയ്ക്കാൻ നമുക്ക് കഴിയാതെ പോയത്. ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി കണ്ടെത്തിയിട്ട് പോരെ ഇനിയും നദികൾക്ക് കുറുകയും, മരങ്ങൾ വെട്ടി മാറ്റിയും, അതിവേഗ പാതകൾ നിർമ്മിക്കുന്നത്. മനുഷ്യന് അത്യാവശ്യം വേണ്ടത് ജലവും ഭക്ഷണവുമാണ്, അത് തീർന്നാൽ മാത്രമേ യാത്രകളിലേക്കും മറ്റും ആലോചിക്കേണ്ടതുള്ളൂ.

Also Read:ചർമ്മത്തെ ആരോഗ്യമുള്ളതും സൗന്ദര്യമുള്ളതാക്കി മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍

ജീവന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ പ്രകൃതി വിഭവമാണ് ജലം. ഭൂമിയുടെ ജലസ്രോതസ്സ് കാലാകാലം ലഭിക്കുന്നത് മഴമൂലമാണ്. നാല്പ്പത്തിനാല് നദികളും, 29 തടാകങ്ങളും, വിശാലമായ വയലുകളും ശരാശരി മൂവായിരം മില്ലിമീറ്റര്‍ വര്‍ഷപാതവും കൊണ്ട് സമ്പന്നരായിരുന്നു നമ്മൾ കേരളീയർ. എന്നാൽ ഇന്ന് പുഴകളും തടാകങ്ങളും ശോഷിച്ചിരിക്കുന്നു. വയലുകള്‍ അപ്രത്യക്ഷമാകുന്നു. മഴയുടെ ലഭ്യത ഭീതിജനകമായ തോതില്‍ കുറയുന്നു. ലഭ്യമായ ജലസ്രോതസ്സുകള്‍ മലിനീകരണം മൂലം ഉപയോഗശൂന്യമാകുന്നു. വര്‍ഷപാതത്തിലുണ്ടാകുന്ന ഗണ്യമായ കുറവ് ഭൗമോപരിതലത്തിലെ ജലലഭ്യത കുറയ്ക്കുന്നു. ഈ പ്രതിഭാസമാണ് വരള്‍ച്ച. വിളനാശം, പകര്‍ച്ചവ്യാധി, ജീവനാശം, ഇവയൊക്കെ വരള്‍ച്ചയോടനുബന്ധിച്ച ദുരിതങ്ങളാണ്.

നദികൾ വറ്റുന്നതോടെ ചുറ്റുമുള്ള പ്രദേശവും അവിടെ ജീവിക്കുന്ന സസ്യ ജന്തു ജാലങ്ങളും അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. ജലം ലഭിക്കാത്തതോടെ മൃഗങ്ങൾ നാട്ടിലേക്കിറങ്ങും, കാട്ടിൽ മരങ്ങൾ തമ്മിൽ ഉരഞ്ഞു തീയുണ്ടാകും. ഇവയെല്ലാം കെ റയിൽ പദ്ധതി വരുമ്പോൾ അധികമാകും, കാടുകളും കിണറുകളും പുഴകളും നമുക്ക് നഷ്ടപ്പെടും. അപൂർവംയിനം ജന്തുജീവജാലങ്ങൾ ഭൂമിയിൽ നിന്ന് തന്നെ അപ്രത്യക്ഷമാകും.

കെ റയിലിനു പിറകെ ഒരു ഭ്രാന്തനെ പോലെ അലയാതെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വരാനിരിക്കുന്ന വേ​ന​ല്‍​മ​ഴ​യെ​ ​എങ്കിലും പ​ര​മാ​വ​ധി​ ​കി​ണ​റു​ക​ള്‍,​ ​സം​ഭ​ര​ണി​ക​ള്‍​ ,​ജ​ല​സ്രോ​ത​സു​ക​ള്‍​ ​എ​ന്നി​വ​യി​ല്‍​ ​സം​ഭ​രി​ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതുമാത്രമല്ല ​ജ​ലം​ ​ശേ​ഖ​രി​ക്കു​മ്പോള്‍​ ​ജ​ല​മ​ലി​നീ​ക​ര​ണം​ ​ഒ​ഴി​വാ​ക്കി​ ​ജ​ല​ശു​ദ്ധി​ ​ഉ​റ​പ്പു​വ​രു​ത്തു​ക.​ ​ച​പ്പു​ച​വ​റു​ക​ള്‍​ ​കൂ​ട്ടി​യി​ട്ടു​ ​ക​ത്തി​ക്കുന്നത് പൂർണ്ണമായും വിലക്കുക. എന്നിവയെല്ലാം സർക്കാർ കണ്ടറിഞ്ഞു ചെയ്യേണ്ടതാണ്.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button