IdukkiKasargodNattuvarthaLatest NewsKeralaNews

കാട്ടുപോത്തിനെ വെടിവെച്ച് കൊന്നു : എട്ടു പേർ പിടിയിൽ

മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിതിയില്‍ വരുന്ന നെല്ലിപ്പാറ വനത്തില്‍ അതിക്രമിച്ച് കയറി കാട്ടുപോത്തിനെ വെടിവെച്ച് കൊന്നശേഷം മാംസം വീതിച്ചെടുക്കുകയും വില്‍പന നടത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്

അടിമാലി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ എട്ടു പേർ അറസ്റ്റിൽ. മാമലകണ്ടം അഞ്ചുകുടി സ്വദേശി കണ്ണന്‍ എന്ന രാധാകൃഷ്ണൻ, അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍, ശക്തിവേല്‍, ഒഴുവത്തടം സ്വദേശി മനീഷ്, പത്താം മൈല്‍ സ്രാമ്പിക്കല്‍ ആഷിഖ്, മാങ്കുളം സ്വദേശി ശശി, അടിമാലി കൊരങ്ങാട്ടികുടിയില്‍ സന്ദീപ്, കൊരങ്ങട്ടികുടിയില്‍ സാഞ്ചോ എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.

മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിതിയില്‍ വരുന്ന നെല്ലിപ്പാറ വനത്തില്‍ അതിക്രമിച്ച് കയറി കാട്ടുപോത്തിനെ വെടിവെച്ച് കൊന്നശേഷം മാംസം വീതിച്ചെടുക്കുകയും വില്‍പന നടത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍ ഇരട്ടകുഴല്‍ തോക്കുകളും വാക്കത്തി ഉൾപ്പെടെയുളള മാരകായുധങ്ങളും കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Read Also : 15 ലക്ഷം അഭയാർത്ഥികൾ, നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി: യുഎൻ

റേഞ്ച് ഓഫീസര്‍ക്ക് പുറമെ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബിനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.ജി. സന്തോഷ്, വി.എസ്. സജീവ്, സുധമോള്‍ ഡാനിയേല്‍ ബി.എഫ്.മാരായ എ. അന്‍വര്‍, വി.എംകുമാര്‍, എ.കെ. അഖില്‍,പി.എ അഭിലാഷ്, പി.യു. ജോബി, വിജു രാഘവന്‍, ബെന്നി ജെയിംസ്, പദ്മനാഭന്‍, ഷെജിന്‍ ജോണ്‍സി, ജോണ്‍സണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button